HOME
DETAILS

പെന്‍ഷനെ ചൊല്ലി തര്‍ക്കം; പ്രതിപക്ഷം ഇറങ്ങിപ്പോയി

  
backup
September 16 2018 | 08:09 AM

%e0%b4%aa%e0%b5%86%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a8%e0%b5%86-%e0%b4%9a%e0%b5%8a%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%bf-%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82

കണ്ണൂര്‍: മാനദണ്ഡങ്ങള്‍ പാലിക്കാതെ പെന്‍ഷന്‍ അപേക്ഷകള്‍ തള്ളിയെന്നാരോപിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.
കൗണ്‍സിലര്‍മാര്‍ക്ക് സംസാരിക്കുന്നതിനുള്ള അവകാശം പോലും നിഷേധിക്കുന്ന സമീപനം സ്വീകരിക്കുന്നുവെന്നും പ്രതിപക്ഷ കൗണ്‍സിലംഗങ്ങള്‍ ഒന്നടങ്കം ആരോപിച്ചു.
ഇതിനു മുമ്പും നിരവധി തവണ പെന്‍ഷന്‍ അപേക്ഷകള്‍ കൂട്ടമായി തള്ളുന്നതുമായി ബന്ധപ്പെട്ട് യോഗത്തില്‍ ബഹളം ഉയര്‍ന്നിരുന്നു.
പെന്‍ഷന്‍ കാര്യത്തില്‍ സ്വീകരിക്കുന്ന നയത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് അറിയിച്ചാണ് അഡ്വ. ടി.ഒ മോഹനന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്.
2017 ഫെബ്രുവരി 25 ന് ശേഷം വിവിധ സാമൂഹിക പെന്‍ഷനുകള്‍ക്കുള്ള 2200 ഓളം അപേക്ഷകള്‍ കോര്‍പറേഷന്‍ തള്ളിയെന്നും ഇത് എന്തിനാണെന്നറിയുന്നതിനുള്ള അവകാശമുണ്ടെന്നും പള്ളിപ്രം ഡിവിഷന്‍ കൗണ്‍സില്‍ സി. എറമുള്ളാന്‍ ആവശ്യപ്പെട്ടതോടെയാണ് യോഗത്തില്‍ ബഹളമുണ്ടായത്. തെറ്റായ വിവരം കാരണം ഒഴിവാക്കപ്പെട്ടവരുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്. പെന്‍ഷന്‍ അപേക്ഷകള്‍ സംബന്ധിച്ചുളള സര്‍ക്കാര്‍ ഉത്തരവ് കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അനാവശ്യമായി ഒരാളുടെയും പെന്‍ഷന്‍ അപേക്ഷകള്‍ തള്ളിയിട്ടില്ലെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ചുള്ള നടപടികളാണ് സ്വീകരിച്ചതെന്നും കൗണ്‍സിലര്‍ വെള്ളോറ രാജന്‍ പറഞ്ഞു.
ഇതിനെ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ചോദ്യം ചെയ്യുകയായിരുന്നു. കണ്ടാല്‍ അറുപത് വയസ് തികഞ്ഞെന്നു തോന്നുന്നില്ലെന്നതു പോലുള്ള നിസാരകാര്യം പറഞ്ഞാണ് അപേക്ഷകള്‍ തള്ളുന്നത്.
അപേക്ഷകളിന്മേലുള്ള പരിശോധന കാര്യക്ഷമമല്ലെന്നും അഭിപ്രായമുയര്‍ന്നതിനാല്‍ നിരസിക്കപ്പെട്ടവര്‍ക്ക് അപ്പീല്‍ നല്‍കാനുള്ള അവസരം നല്‍കണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന പെന്‍ഷന്‍ പദ്ധതി തങ്ങളുടേതെന്ന് സ്ഥാപിക്കാനുള്ള വാദമാണിതെന്നും ഇതൊന്നും അംഗീകരിക്കാനാവില്ലെന്നും ഭരണപക്ഷ കൗണ്‍സിലര്‍ എന്‍. ബാലകൃഷ്ണന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉത്തരവുകളെല്ലാം ആര്‍ക്കും പരിശോധിക്കാമെന്നും ഇത് യോഗത്തില്‍ വായിക്കുന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഉത്തരവ് വായിക്കണമെന്ന വാദത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ പുതുക്കിയ ഉത്തരവായതിനാല്‍ യോഗത്തില്‍ വെച്ചില്ലെന്നും അടുത്ത യോഗത്തില്‍ വെക്കുമെന്നും അഡിഷനല്‍ സെക്രട്ടറി പറഞ്ഞു. ഈ വാദം തന്നെയാണ് മുമ്പും വ്യക്തമാക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു.
പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുമെന്ന് മേയര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ യോഗത്തില്‍ നിന്നു ഇറങ്ങിപ്പോകുകയായിരുന്നു.
യോഗത്തില്‍ കേരളത്തിലെ മറ്റ് കോര്‍പറേഷന്‍ പരിധിയില്‍ അനുവദിച്ചതു പോലെ കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് സിറ്റി റേഷനിങ് ഓഫിസും കോര്‍പറേഷനു പുറത്തുള്ളവര്‍ക്ക് താലൂക്ക് റേഷനിങ് ഓഫിസും നടപ്പിലാക്കണമെന്ന വെള്ളോറ രാജന്‍ മുന്നോട്ടു വച്ച പ്രമേയത്തെ ഇരു വിഭാഗവും അഗീകരിച്ചു. മേയര്‍ ഇ.പി ലത അധ്യക്ഷയായി.
ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ടി. രവീന്ദ്രന്‍, ടി.ഒ മോഹനന്‍, സി. സമീര്‍, കെ. പ്രകാശന്‍, തൈക്കണ്ടി മുരളീധരന്‍, എസ്. ഷഹീദ, എം. ഷഫീഖ് സംസാരിച്ചു.
ഓണം ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് മേയര്‍ ഇ.പി ലത അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  3 days ago