HOME
DETAILS

ജൈവ മാലിന്യ സംസ്‌കരണ യൂനിറ്റിന് ശാപമോക്ഷം

  
backup
September 16 2018 | 08:09 AM

%e0%b4%9c%e0%b5%88%e0%b4%b5-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%b8%e0%b4%82%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%a3-%e0%b4%af%e0%b5%82%e0%b4%a8

കണ്ണൂര്‍: നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടകനെയും കാത്ത് കഴിഞ്ഞ ജൈവമാലിന്യ സംസ്‌കരണ യൂനിറ്റിന് ശാപമോക്ഷം. സ്‌റ്റേഡിയം കോര്‍ണറില്‍ സ്ഥാപിച്ച തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് മേയര്‍ ഇ.പി ലത ഉദ്ഘാടനം ചെയ്തു. നഗരത്തിലെ മുഴുവന്‍ ജൈവമാലിന്യങ്ങളും വളമാക്കി മാറ്റി നഗരം വൃത്തിയാക്കാന്‍ ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്റെ മേല്‍നോട്ടത്തില്‍ തുമ്പൂര്‍മുഴി മോഡല്‍ മാലിന്യ സംസ്‌കരണത്തിന്് തുടക്കം കുറിച്ചത്.
ആലപ്പുഴയില്‍ സന്ദര്‍ശനം നടത്തിയ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരും മേയറും കൗണ്‍സിലര്‍മാരുമെല്ലാം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത് നഗരത്തില്‍ സ്ഥാപിച്ചത്. ഇത് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയാല്‍ ഈച്ച ശല്യവും ദുര്‍ഗന്ധവുമുണ്ടാകില്ലെന്ന് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ.പി. ഇന്ദിര പറഞ്ഞു. പാറക്കണ്ടിയിലുള്ള ഹെല്‍ത്ത് ഓഫിസിന് സമീപം, പയ്യാമ്പലം, തയ്യില്‍, തുടങ്ങിയ സ്ഥലങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തിയിരുന്നു. ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നതോടെ ഇവിടങ്ങളില്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമം തടസ്സപ്പെടുകയായിരുന്നു. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ മൂന്ന് ലക്ഷം രൂപ ചെലവഴിച്ചാണ് കമ്പോസ്റ്റ് യൂനിറ്റ് പ്ലാന്റ് നിര്‍മ്മിച്ചത്. ഓക്‌സിജന്റെ സാന്നിധ്യത്തില്‍ മാലിന്യം സംസ്‌കരിക്കുന്നതാണ് എയ്‌റോബികിന്റെ പ്രത്യേകത. നിരന്തരം ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞ ദിവസം മേയര്‍ തീരുമാനമെടുത്തതും ഉദ്ഘാടനം നിശ്ചയിച്ചതും, എന്നാല്‍ ഇക്കാര്യം ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയംഗങ്ങളെ ആരെയും അറിയിച്ചില്ലെന്നും ആക്ഷേപമുണ്ട്.
പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിലേക്കായി നാലുജീവനക്കാര്‍ക്കാണ് പരിശീലനം നല്‍കിയത്. പ്ലാന്റിന്റെ പ്രവര്‍ത്തനം വിജയകരമായാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം. സ്‌റ്റേഡിയത്തിലെ പ്ലാന്റിന് രണ്ട് ബിന്നുകളാണുള്ളത്. ഒരു ബിന്നില്‍ മാത്രം ഒരു ടണ്‍ ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കാം. ലയറുകളായി പുറത്തു വരുന്ന മാലിന്യത്തെ പിന്നീട് വളമായി ഉപയോഗിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago