മൈക്രോസോഫ്റ്റ് പാച്ച് ഫയല്‍ പുറത്തുവിട്ടു
സാന്‍ഫ്രാന്‍സിസ്‌കോ: വാനാക്രൈ സൈബര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി മൈക്രോസോഫ്റ്റ്. വിന്‍ഡോസ് എക്‌സ്.പി, വിന്‍ഡോസ് 8, വിന്‍ഡോസ് സെര്‍വര്‍ 2003 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയ്ക്കുള്ള പാച്ച് ഫയല്‍ മൈക്രോസോഫ്റ്റ് പുറത്തുവിട്ടു. ഇവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി.
കമ്പനിയുടെ ചരിത്രത്തില്‍ അപൂര്‍വമായ തീരുമാനങ്ങളിലൊന്നാണ് ഇത്. വിന്‍ഡോസ് എക്‌സ്.പി വിപണിയില്‍ നിന്ന് മൈക്രോസോഫ്റ്റ് പിന്‍വലിച്ചതാണ്. അതുകൊണ്ട് വിന്‍ഡോസിന്റെ കൃത്യമായ സേവനങ്ങള്‍ ഇവയ്ക്ക് ലഭിക്കില്ല. അതുകൊണ്ട് തന്നെ ആക്രമണത്തിന്റെ സാധ്യത വളരെ കൂടുതലുമാണ്. ഒരു സ്ഥാപനത്തിലെ ഒരു സിസ്റ്റത്തില്‍ മാല്‍വെയര്‍ കയറിയാല്‍ അതിന്റെ ശ്യംഖലയിലുള്ള എല്ലാ കംപ്യൂട്ടറുകളിലും ഇത് പകരാനും ഇടയാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇത് തടയുന്നതിന് വേണ്ടിയാണ് പാച്ച് ഫയലുകള്‍ ഇറക്കാന്‍ മൈക്രോസോഫ്റ്റ് തയാറായത്. ലണ്ടനിലെ ആരോഗ്യ മേഖലയിലെ അഞ്ചു ശതമാനം കംപ്യൂട്ടറുകളും ഇപ്പോള്‍ വിന്‍ഡോസ് എക്‌സ് പിയിലാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ഗതിയില്‍ വിന്‍ഡോസ് പഴയ വേര്‍ഷനുകള്‍ക്ക് പാച്ച് ഫയല്‍ നല്‍കാറില്ല.2014ലാണ് എക്‌സ്.പിയുടെ സേവനങ്ങള്‍ മൈക്രോസോഫ്റ്റ് അവസാനിപ്പിച്ചത്. ലോകത്താകമാനം ഇപ്പോഴും ഒരു ബില്യനിലധികം കംപ്യൂട്ടറുകള്‍ എക്‌സ്.പി ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."