HOME
DETAILS
MAL
കുടക് പ്രളയം: ക്യാംപുകളില്‍ 1120 പേര്
backup
September 16 2018 | 08:09 AM
മടിക്കേരി: കുടക് ജില്ലയിലുണ്ടായ ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും വീട് നഷ്ടപ്പെട്ടവരില്‍ 1120 പേര് ഇപ്പോള്‍ ക്യാംപുകളില്‍ കഴിയുന്നതായി ജില്ലാ കലക്ടര്‍ ശ്രീവിദ്യ വ്യക്തമാക്കി. 6000 പേരാണ് ഇതിനകം ക്യാംപുകള്‍ വിട്ടത്. അധികപേരും സ്വന്തം വീടുകളിലേക്ക് മടങ്ങിയപ്പോള്‍ പലരും കുടുംബ വീടുകളിലും വാടകമുറികളിലും അഭയം തേടി. ജില്ലയില്‍ ക്യാംപുകളില്‍ ഏഴായിരത്തിലധികം പേരുണ്ടായിരുന്നു. ഇപ്പോള്‍ 11 ക്യാംപുകളാണ് പ്രവര്‍ത്തിക്കുന്നത്. മടിക്കേരി താലൂക്കില്‍ 10 ക്യാംപുകളിലായി 333 കുടുംബങ്ങളിലെ 827 പേരും സോമവാര്‍പേട്ട താലൂക്കില്‍ ഒരു ക്യാം പില് 119 കുടുംബങ്ങളിലായി 293 പേരും കഴിയുന്നതായി കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."