പ്രളയക്കെടുതി: നവകേരളസൃഷ്ടിക്ക് രണ്ടുദിനം കൊണ്ട് പിരിച്ചത് രണ്ടരക്കോടി
കാസര്‍കോട്: നവകേരള സൃഷ്ടിക്കായി നടന്ന ധനസമാഹരണയജ്ഞത്തില്‍ ജില്ലയില്‍നിന്നു ലഭിച്ചത് 2,56,35,658 രൂപ. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ രണ്ടുദിവസങ്ങളിലായി വെള്ളരിക്കുണ്ട്, കാസര്‍കോട്, ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളില്‍ നടത്തിയ ധനസമാഹരണത്തിലാണ് ഇത്രയും തുക ലഭിച്ചത്. 13ന് വെള്ളരിക്കുണ്ട്, കാസര്‍കോട് താലൂക്കുകളില്‍ നടന്ന ധനസമാഹരണത്തില്‍ ആകെ 84,74,127 രൂപയാണ് ലഭിച്ചത്. ഇന്നലെ ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം താലൂക്കുകളില്‍ നടന്ന ധനസമാഹരത്തില്‍ 1,71,61,531 രൂപ ലഭിച്ചു. ഹോസ്ദുര്‍ഗില്‍ നിന്നു 1,18,08,391 രൂപയും മഞ്ചേശ്വരത്ത് നിന്നു 53,53,140 രൂപയുമാണ് ശേഖരിക്കാനായത്.
താലൂക്കുകളില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ധനസമാഹരണ യജ്ഞം അവസാനിച്ചെങ്കിലും എത്ര ചെറിയ തുകയാണെങ്കിലും കലക്ടര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നേരിട്ട് സമര്‍പ്പിക്കാമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പണമായി രാവിലെ 10 മുതല്‍ അഞ്ചു വരെ കലക്ടറേറ്റില്‍ സ്വീകരിക്കും. ചെക്ക്, ഡി.ഡി എന്നിവ ഏതു സമയവും നല്‍കാവുന്നതാണെന്ന് കലക്ടര്‍ അറിയിച്ചു. കലക്ടര്‍ക്ക് മാത്രം ഇതുവരെ 4,23,16,772 രൂപ ലഭിച്ചു കഴിഞ്ഞു.
മഞ്ചേശ്വരം താലൂക്കില്‍ ലഭിച്ചത് 53.54 ലക്ഷം രൂപ
മഞ്ചേശ്വരം: മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ മഞ്ചേശ്വരം താലൂക്കില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ ലഭിച്ചത് 53,53,140 രൂപ. ഉപ്പളയിലെ താലൂക്ക് ഓഫിസ് പരിസരത്തുനടന്ന ധനസമാഹരണത്തില്‍ ചെറുകോളി ഭദ്രിയ ജുമാ മസ്ജിദ് ഭാരവാഹികളാണ് ആദ്യ തുക കൈമാറിയത്. 1.76 ലക്ഷം രൂപയായിരുന്നു ഇവര്‍ മന്ത്രിയെ ഏല്‍പ്പിച്ചത്. രണ്ടാമതായി ഒരു ലക്ഷം രൂപയുടെ ചെക്ക് മലബാര്‍ ഇസ്പാറ്റ് എം.ഡി മുഹമ്മദ് കൈമാറി. തുടര്‍ന്ന് കുമ്പള ഗ്രാമ പഞ്ചായത്ത് 6,31,060 രൂപയും നല്‍കി. മഞ്ചേശ്വരം ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകള്‍ അഞ്ചു ലക്ഷം രൂപ വീതം നല്‍കി.
മംഗല്‍പാടി ഗ്രാമ പഞ്ചായത്ത് നാലു ലക്ഷവും പൈവളിഗെ 2.20 ലക്ഷം രൂപയുമാണ് നവകേരള സൃഷ്ടിക്കായി മന്ത്രിയെ ഏല്‍പ്പിച്ചത്. പുത്തിഗെ ഗ്രാമപഞ്ചായത്ത് ഒരു ലക്ഷം രൂപയും എന്‍മകജെ ഗ്രാമ പഞ്ചായത്ത് 74000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. വിവിധ സംഘടനകള്‍, സ്ഥാപനങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ 500 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ നാടിനായി നല്‍കി. വോര്‍ക്കാടി ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ ജനങ്ങളില്‍നിന്നു സ്വരൂപിച്ച ഒരു ലക്ഷം രൂപയും കൈമാറി.
ഹൊസ്ദുര്‍ഗ് താലൂക്കില്‍ നിന്ന് ഒരുകോടിയിലേറേ
കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് താലൂക്ക് പരിധിയിലെ ദുരിതാശ്വാസം താലൂക്ക് ഓഫിസില്‍ സ്വീകരിച്ചു. ഉച്ചയ്ക്ക് ഒന്നിനുസമാഹരണ യജ്ഞം അവസാനിച്ചപ്പോള്‍ ലഭിച്ചത് 1,18, 08,391 രൂപ. പതിനാലര ഗ്രാം സ്വര്‍ണവും ലഭിച്ചു. വിവിധ തദ്ദേശ സ്ഥാപനങ്ങളും വ്യക്തികളും പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളുമെല്ലാം ഈ സദുദ്യമത്തിന്റെ ഭാഗമായി. ചെറുവത്തൂര്‍ പഞ്ചായത്ത് 20,72,405 രൂപയും പള്ളിക്കര പഞ്ചായത്ത് 10, 17,640 രൂപയും മടിക്കൈ പഞ്ചായത്ത് 5,80,000 രൂപയും നല്‍കി. റവന്യു വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ തുക ഏറ്റുവാങ്ങി. രാവിലെ കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ റവന്യു വകുപ്പു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിധി ശേഖരണം ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന കാഞ്ഞങ്ങാട്ടെ അമ്പാടി എന്നിവരുടെ ഭാര്യ നേണിക്കത്തില്‍നിന്നു രണ്ടു മാസത്തെ പെന്‍ഷന്‍ തുക മന്ത്രി സ്വീകരിച്ചു കൊണ്ടാണ് നിധി സമാഹരണത്തിന് തുടക്കമിട്ടത്. എം. രാജഗോപാലന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്മാരായ വി.വി രമേശന്‍, പ്രൊഫ. കെ.പി ജയരാജന്‍, മുതിര്‍ന്ന ഐ.എ.എസ് ഓഫിസര്‍ കെ. ഗോപാലകൃഷ്ണ ഭട്ട്, കലക്ടര്‍ ഡോ. ഡി. സജിത് ബാബു, ഡപ്യൂട്ടി കലക്ടര്‍ കെ. രവികുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."