രാസ ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ 'റോസേഴ്‌സ് '; ധാരണാപത്രം ഒപ്പിട്ടു
തിരുവനന്തപുരം: സുരക്ഷിതവും രോഗമുക്തവുമായ തൊഴിലിടങ്ങള്‍ ഉറപ്പാക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വ്യവസായശാലകളില്‍ നിന്നുള്ള അപകടകരമായ രാസ പദാര്‍ഥങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് തയാറാക്കിയ 'റോസേഴ്‌സ്' ധാരണാപത്രം ഒപ്പിടല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഐ.എസ്.ആര്‍.ഒയുടെ കീഴിലുള്ള നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്ററിന്റെയും ആണവോര്‍ജ വകുപ്പിന്റെയും ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക്ക് റിസര്‍ച്ചിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫാക്ടറികളിലെ അപകടസാധ്യത തുടര്‍ച്ചയായി നിരീക്ഷിക്കാനും അടിയന്തര സുരക്ഷ ഒരുക്കാനും പദ്ധതി വഴി സാധിക്കും. അതീവ അപകടസാധ്യതയുള്ള ഫാക്ടറികള്‍ കൂടുതലുള്ളത് എറണാകുളം ജില്ലയിലാണ്. ഇതിനാലാണ് പദ്ധതി കാക്കനാട് പ്രവര്‍ത്തനമാരംഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് മുഖ്യപ്രഭാഷണം നടത്തി.
പദ്ധതിയുടെ ധാരണാപത്രം ഇന്ദിരാഗാന്ധി അറ്റോമിക്ക് റിസര്‍ച്ച് സെന്റര്‍ എച്ച്.എസ്.ഇ ഡയരക്ടര്‍ ബി.വെങ്കട്ട് രാമന്‍, നാഷനല്‍ റിമോട്ട് സെന്‍സിങ് സെന്റര്‍ ഡെപ്യൂട്ടി ഡയരക്ടര്‍ വിനോദ് എംബോത്തലെ, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് ഡയരക്ടര്‍ പി.പ്രമോദ് എന്നിവര്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."