ദര്‍ശന ടി.വി വാര്‍ഷികം
കോഴിക്കോട്: ദര്‍ശന ടി.വിയുടെ എട്ടാം വാര്‍ഷികം നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സ്വപ്ന നഗരിയില്‍ നടന്ന ചടങ്ങില്‍ ജി.സി.സി രാജ്യങ്ങളില്‍ ബിസിനസ് രംഗത്ത് മികച്ച വിലാസമുണ്ടാക്കുകയും ജീവകാരുണ്യ മേഖലയില്‍ സജീവമായി ഇടപെടുകയും ചെയ്യുന്ന പ്രവാസികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആറുപേര്‍ക്ക് പ്രവാസ രത്‌നം പുരസ്‌കാരം നല്‍കി. സല്‍മാല്‍ സ്വലാഹുദ്ദീന്‍ (കര്‍ണാടക), യൂനുസ് ഖാസിയ (കര്‍ണാടക), എം.പി ഷാഫി, ഡോ. കെ.പി ഹുസൈന്‍, മുസമ്മില്‍ മുല്ലിക് (ബംഗാള്‍), അയ്യൂബ് കാച്ചേരി എന്നിവര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ പുരസ്‌കാര വിതരണം നിര്‍വഹിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍ ചടങ്ങിന് ആശംസകള്‍ അറിയിച്ചു.
ചടങ്ങില്‍ കുവൈത്ത് തൊഴില്‍ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ജമാല്‍ അല്‍ ദോസറി മുഖ്യാതിഥിയായി. ദര്‍ശന ടി.വിയുടെ തേര്‍ഡ് ഐ എന്ന സ്‌പോര്‍ട്‌സ് പ്രോഗ്രാമിന്റെ 250 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ കമാല്‍ വരദൂറിനെ ആദരിച്ചു. എം.എല്‍ .എമാരായ ടി.വി ഇബ്രാഹിം, പി.ഹമീദ് മാസ്റ്റര്‍, പി.കെ അബ്ദുറബ്ബ്, ദര്‍ശന ടിവി സി.ഇ.ഒ സിദ്ദീഖ് ഫൈസി വാളക്കുളം, സി മോയിന്‍കുട്ടി, എ.പി ഉണ്ണികൃഷ്ണന്‍ വി.പി മുഹമ്മദലി, ഫായിദ മുഹമ്മദ് ,അബൂബക്കര്‍ ഹാജി ബ്ലാത്തൂര്‍, ആലിക്കുട്ടി ഒളവട്ടൂര്‍ (ദര്‍ശന സഊദി കോഡിനേറ്റര്‍) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."