ദുരിതയാത്ര നല്‍കാന്‍ ഈ റോഡുകള്‍
കളനാട്: ദേശീയപാതയോടുചേര്‍ന്ന കളനാട്-ഹദ്ദാദ് റോഡ് തകര്‍ന്നുതരിപ്പണമായി കിടക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. നൂറുകണക്കിനു വാഹനങ്ങളും വിദ്യാര്‍ഥികളും നിരവധി കുടുംബങ്ങളും ഉപയോഗിക്കുന്ന ഈ റോഡ് അറ്റകുറ്റപ്പണി നടത്താന്‍ നടപടികളൊന്നുമായിട്ടില്ല.
വാഹനയാത്ര ദുരിതമായും വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കല്ലു തെറിച്ചുകാല്‍നടയാത്ര പോലും മുടങ്ങിയും അധികൃതരെ പഴിക്കുകയാണ് യാത്രക്കാര്‍. ചെമ്മനാട് പഞ്ചായത്തിലെ 14ാം വാര്‍ഡിലാ കളനാട്-ഹദ്ദാദ് റോഡ്.
കളനാട് ദേശീയപാതയിലേക്ക് വരാനും പോകാനും നാട്ടുകാര്‍ ഉപയോഗിക്കുന്ന റോഡാണിത്. ഹൈദ്രോസ് ജമാഅത്ത് സ്‌കൂളിലേക്കും സമീപത്തെ മദ്‌റസയിലേക്കും പോകുന്ന വിദ്യാര്‍ഥികളും ഈ റോഡാണ് ഉപയോഗിക്കുന്നത്.
റോഡ് തരിപ്പണമായതോടെ റോഡ് നിയമങ്ങള്‍ തെറ്റിച്ച് സഞ്ചരിക്കുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീതിയൊരുക്കുകയാണ്. മൂന്നുവര്‍ഷത്തോളമായി റോഡിങ്ങനെ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ടെന്ന് പരിസരവാസികള്‍ പറയുന്നു. എന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം. റോഡിന്റെ തകര്‍ച്ച കാരണം ഓട്ടോറിക്ഷകളടക്കമുള്ള വാഹനങ്ങള്‍ ഈ റൂട്ടില്‍ സര്‍വിസ് നടത്താനും തയാറാവുന്നില്ല.
റോഡിനോട് ഏറെ അടുത്തു നില്‍ക്കുന്ന വീടുകളിലേക്ക് വാഹനങ്ങള്‍ റോഡിലൂടെ കടന്നുപോകുമ്പോള്‍ കരിങ്കല്ല് ഇളകി തെറിക്കുന്നതും പതിവാണ്.
വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന റോഡിന്റെ ദുരവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."