കെ.എസ്.ടി.പി പാതയില്‍ രണ്ടു വര്‍ഷത്തിനിടെ പൊലിഞ്ഞത് നിരവധി ജീവന്‍
ഉദുമ: കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി.പാത ആളുകളുടെ ജീവനെടുക്കാന്‍ പാകത്തിലായി മാറി. രണ്ടു വര്‍ഷത്തിനിടെ കെ.എസ്.ടി.പി.പാതയില്‍ 35 ലധികം ആളുകളുടെ ജീവനാണ് ചതരഞ്ഞത്. ഇന്നലെ പുലര്‍ച്ചെ കോട്ടിക്കുളം മാളിക വളപ്പിലെ ദിനേശന്‍ (47) കാറിടിച്ച് മരിച്ചു.
മത്സ്യ ബന്ധനത്തിനായി പാലക്കുന്നിലെ വീട്ടില്‍ നിന്നു കോട്ടിക്കുളത്തേക്കു പോകുന്നതിനിടയിലാണ് അമിത വേഗതയില്‍ വന്ന കാര്‍ ഇയാളെ ഇടിച്ചു തെറുപ്പിച്ചത്. കെ.എസ്.ടി.പി പാതയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ വരുത്തി വച്ചതും കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ്.
പാത നവീകരണത്തിലെ അശാസ്ത്രീയതയാണ് പാതയില്‍ വാഹനാപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന ആക്ഷേപം മുമ്പേ തന്നെ ഉയര്‍ന്നിരുന്നെങ്കിലും ഇക്കാര്യം അധികൃതര്‍ ഗൗരവമായി എടുത്തിരുന്നില്ല.
പാത നവീകരണ ജോലിക്കിടെ തന്നെ ജോലിയിലെ അശാസ്ത്രീയത അതാതു പ്രദേശങ്ങളിലെ ആളുകള്‍ കെ.എസ്.ടി.പി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും ഇക്കാര്യം കരാറെടുത്ത കമ്പനി അധികൃതരോ തൊഴിലാളികളോ കാര്യമായെടുത്തിരുന്നില്ല.
ലോറികള്‍ ഉള്‍പ്പെടെ നിയന്ത്രണം വിട്ടു റെയില്‍വേ പാതക്കു മുകളിലുള്ള മേല്‍പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയും താഴേക്കു തൂങ്ങി നില്‍ക്കുകയും ചെയ്ത സംഭവങ്ങളും കഴിഞ്ഞ മാസം കെ.എസ്.ടി.പി.പാതയില്‍ ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."