HOME
DETAILS

അറവുശാലകളിലെ ദുര്‍ഗന്ധത്തില്‍ കാലങ്ങളായി പൊറുതിമുട്ടി പുതുപ്പള്ളിത്തെരുവ് നിവാസികള്‍

  
backup
September 16 2018 | 08:09 AM

%e0%b4%85%e0%b4%b1%e0%b4%b5%e0%b5%81%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a4

പാലക്കാട്: നഗരത്തില്‍ ഏറെ ജനസാന്ദ്രതയുള്ള പുതുപ്പള്ളിത്തെരുവിലെ കരീംനഗറുകാര്‍ അറവു മാലിന്യത്തില്‍ പൊറുതിമുട്ടി ജീവിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. പ്രദേശത്ത് അശാസ്ത്രീയമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നഗരസഭയുടെയും സ്വകാര്യ വ്യക്തികളുടെയും അറവുശാലകളാണ് കാലങ്ങളായി പുതുപ്പള്ളിത്തെരുവ് കരീംനഗറുകാരുടെ തീരാശാപമായി മാറിയിരിക്കുകയാണ്.
ഇവിടത്തെ അറവുശാലകളില്‍നിന്നുള്ള ദുര്‍ഗന്ധത്തിനു പുറമെ അറവുശാലകളില്‍ നിന്നുമൊഴികുവരുന്ന രക്തത്തിന്റെ അംശമുള്‍പ്പെടെയുള്ള മലിനജലം സമീപത്തെ ജലസ്രോതസ്സുകളില്‍ നിറയുന്നത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങളാണ് തീര്‍ക്കുന്നത്. ഇത്തരം സാഹചര്യത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച്ച അറവുശാലയിലെ ഇറച്ചിമാലിന്യം ഭക്ഷിച്ച് ഇവിടെ പക്ഷിമൃഗാദികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പ്രദേശവാസികളില്‍ ഭീതിപടര്‍ത്തിയിരുന്നു.
അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങളോ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാതെയാണ് ഇവിടെയുള്ള അറവുശാലകള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ആരോപണങ്ങളുയരുന്നത് മാത്രമല്ല തികച്ചും നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് മാത്രമല്ല ജനവാസമേഖലകളില്‍ അറവുശാലകള്‍ കാലങ്ങളായി പ്രവര്‍ത്തിച്ചിരുന്നത്.
ഇതിനെല്ലാം പുറമെ മലിനീകരണനിയന്ത്രണബോര്‍ഡിന്റെ ചഛഇ ഉണ്ടെങ്കില്‍ മാത്രമേ അറവുശാലകള്‍ക്ക് ഇത്തരം മേഖലകളില്‍ പ്രവര്‍ത്തനനുമതിയുണ്ടാകു. എന്നാല്‍ ആരാധനാലയങ്ങള്‍, ആശുപത്രികള്‍ക്ക് പുറമേ നിരവധി ഹൗസിംഗ് കോളനികളുള്‍പ്പെടുന്ന മേഖലയിലെ അറവുശാലക്കെതിരെ കാലങ്ങളായി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. ജനവാസമേഖലകള്‍ക്കു സമീപം ഇത്തരം അറവുശാലകള്‍ സ്ഥാപിക്കണമെങ്കില്‍ ഇവിടെ ബയോഗ്യാസ് പ്ലാന്റ്, അറവുശാലകളില്‍ ചോരയൊഴുക്കിക്കളയാനുള്ള സൗകര്യം, മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനോ, സംസ്‌കരിക്കാനോ ഉള്ള സംവിധാനം എന്നവയെല്ലാം നിര്‍ബന്ധമാണെന്നിരിക്കെ ഇതെല്ലാം കടലാസില്‍മാത്രമാണിപ്പോള്‍.
ഇതിനെല്ലാംപുറമേ അറവിനായെത്തിക്കുന്ന മൃഗങ്ങളെ വെറ്റിനറി ഡോക്ടര്‍ന്മാര്‍ പരിശോധിച്ച് സാക്ഷ്യപ്പെടുത്തുന്ന വ്യവസ്ഥയും ഇവിടം ഇല്ലെന്നാണ് പരമാര്‍ത്ഥം.
പുതുപ്പള്ളിത്തെരുവിലെ അറവുശാലയില്‍നിന്നു വേണ്ടത്രതോതില്‍ മാലിന്യനിര്‍മ്മാര്‍ജനം നടത്താത്തതിനാല്‍ കരീംനഗറിനു സമീപത്തെ തോട്ടില്‍ സദാസമയം അറവുമാലിന്യത്തിന്റെ അവശിഷ്ടങ്ങളടിഞ്ഞ നിലയിലാണ്. കഴിഞ്ഞദിവസമുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുതുപ്പള്ളിത്തെരുവ്, കരീംനഗര്‍, മുനവ്വര്‍നഗര്‍ എന്നിവിടങ്ങളിലെ അറവുശാലകള്‍ പൂട്ടിയെങ്കിലും ഇതെല്ലാം നാളുകള്‍ കഴിയുന്നതോടെ സജീവമാകുന്നതിനാല്‍ പുതപ്പള്ളിത്തരുവുകാര്‍ വീണ്ടും ആശങ്കയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago
No Image

തമിഴ്‌നാട് സ്വദേശി ട്രെയിനില്‍ നിന്ന് വീണുമരിച്ച സംഭവം കൊലപാതകം; കരാര്‍ ജീവനക്കാരന്‍ കുറ്റം സമ്മതിച്ചു

Kerala
  •  2 months ago