വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിന് ആത്മഹത്യ:ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. നഴ്സിങ് പഠനത്തിനു വായ്പ ലഭിക്കുന്നതിനായി നിരവധി തവണ ബാങ്കിനെ സമീപിച്ച കോട്ടയം കുടമാളൂര്‍ സ്വദേശിനിയായ ശ്രുതി എന്ന വിദ്യാര്‍ഥിനിക്ക് വായ്പ നല്‍കാതെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്നു ചൂണ്ടിക്കാട്ടി കോട്ടയം വെസ്റ്റ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസാണ് ജസ്റ്റിസ് ആര്. നാരായണ പിഷാരടി റദ്ദാക്കിയത്.
2012 ഏപ്രില്‍ 17നു വിഷം കഴിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി ഏപ്രില്‍ 30നാണ്് മരിച്ചത്. പ്രതികള്‍ക്കെതിരേ ആത്മഹത്യാ പ്രേരണയ്ക്കു ഉതകുന്ന കുറ്റങ്ങള്‍ രേഖകളില്‍ നിന്ന് കണ്ടെത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്. എച്ച്.ഡി.എഫ്.സി ബാങ്ക് കുടമാളൂര്‍ ശാഖ മാനേജര്‍ ഹരികൃഷ്ണന്, ഡെപ്യൂട്ടി മാനേജര്‍ ജോബിന് ഫെന്‍ എന്നിവര്‍ക്കെതിരേയുള്ള കേസ് റദ്ദാക്കിയ ഹൈക്കോടതി വായ്പയ്ക്കുള്ള അപേക്ഷ നിരസിച്ചത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാവില്ലെന്നും വിധിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."