HOME
DETAILS
MAL
വനാക്രൈ: കേരളത്തിലും ജാഗ്രത
backup
May 16 2017 | 02:05 AM
തിരുവനന്തപുരം: ലോകത്താകമാനം ഭീതി പടര്‍ത്തുന്ന വനാക്രൈ സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് സംസ്ഥാനത്തും ജാഗ്രത പാലിക്കാന്‍ നിര്‍ദേശം. കഴിഞ്ഞ ദിവസം വയനാട്,കാസര്‍കോട് ജില്ലകളിലെ വിവിധ ഇടങ്ങളില്‍ ഈ വൈറസിന്റെ സാന്നിധ്യം എത്തിയതിനെതുടര്‍ന്നാണ് സര്‍ക്കാറും സൈബര്‍സെല്ലും മുന്‍കരുതല്‍ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.
ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും കംപ്യൂട്ടര്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയകരമായ രീതിയിലുള്ള മെയിലുകള്‍ തുറക്കരുതെന്നും നിര്‍ദേശമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്താന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."