മകള്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴി വിചാരണക്കോടതി ഒഴിവാക്കി
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. ഇരയുടെ മൊഴി പോലും കോടതി കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് എഴുതിയ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ പറയുന്നു.
മൊഴി നല്‍കാതിരിക്കാന്‍ മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചു. മകള്‍ വഴി സ്വാധീനിക്കാനാണ് ശ്രമിച്ചത്. ഇക്കാര്യം മഞ്ജു വാര്യര്‍ വിസ്താരവേളയില്‍ അറിയിച്ചെങ്കിലും രേഖപ്പെടുത്താന്‍ കോടതി തയ്യാറായില്ലെന്ന് പ്രോസിക്യൂഷന്‍ പറയുന്നു.
കേസിലെ എട്ടാം പ്രതിയായ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജുവാര്യര്‍ രഹസ്യമൊഴി നല്‍കിയത്. എന്നാല്‍ താന്‍ കേസില്‍ സത്യം പറയാന്‍ നിര്‍ബന്ധിതയാണെന്നും സത്യം മാത്രമേ പറയുകയുള്ളൂ എന്നുമാണ് മഞ്ജു വാര്യര്‍ മകളോട് പറഞ്ഞത്.
കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു സര്‍ക്കാര്‍ വിചാരണക്കോടതിക്കെതിരെ വിമര്‍ശനങ്ങള്‍ എഴുതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."