HOME
DETAILS
MAL
റഷ്യയുമായി രഹസ്യ വിവരങ്ങള്‍ ട്രംപ് ചര്‍ച്ച ചെയ്തുവെന്ന് യു.എസ്
backup
May 16 2017 | 04:05 AM
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അതീവ രഹസ്യങ്ങള്‍ റഷ്യയുമായി ചര്‍ച്ച ചെയ്തുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. വൈറ്റ് ഹൗസില്‍ വച്ച് നടന്ന ചര്‍ച്ചയിലാണ് റഷ്യന്‍ വിദേശകാര്യ പ്രതിനിധികളുമായും അംബാസഡറുമായും ചര്‍ച്ച നടത്തിയതെന്നാണ് വിവരം.
ഐ.എസുമായി ബന്ധപ്പെട്ടതും മറ്റും ഗൗരവപരമായ കാര്യങ്ങളാണ് ചര്‍ച്ച ചെയ്തതെന്നാണ് യു.എസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഐ.എസിനെതിരേയുള്ള പോരാട്ടങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കാനും ധാരണയായിട്ടുണ്ട്. ഈ കൂടിക്കാഴ്ചക്ക് ശേഷം ദേശീയ സുരക്ഷാ സേനയുടെയും രഹസ്യാന്വേഷണ സംഘമായ സി.ഐ.എയുടെയും യോഗം വിളിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."