ദുരിതമേഖലയിലെ വീടുകളുടെകണക്കെടുപ്പുമായി ചിറ്റൂര്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റ്
പാലക്കാട്: പ്രളയദുരിതം വേട്ടയാടിയ ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് സഹായഹസ്തമാവുകയാണ് ചിറ്റൂര്‍ കോളജ് എന്‍.എസ്.എസ് യൂനിറ്റ്. ജില്ലയില്‍ നാലു പഞ്ചായത്തുകളില്‍ മഴക്കെടുതി മൂലം വീട് നഷ്ടപ്പെട്ടവരുടെ സ്ഥിതിവിവര കണക്കുകള്‍ ശേഖരിച്ച് സംസ്ഥാന സര്‍ക്കാരിന്റെ 'റീബില്‍ഡ് കേരള' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കൈമാറി കഴിഞ്ഞു ഈ സംഘം. എലപ്പുള്ളി പഞ്ചായത്തിലെ ഇരുന്നൂറിലധികം വീടുകളും,നല്ലേപ്പിള്ളി പഞ്ചായത്തില്‍നൂറ്റിയമ്പതോളം വീടുകളും,തേങ്കുറുശ്ശി പഞ്ചായത്തില്‍ നാല്‍പ്പതോളം വീടുകളും,കണ്ണാടി പഞ്ചായത്തില്‍ നൂറ്റിയിരുപത് വീടുകളും ഉള്‍പ്പെടെ അറുന്നൂറോളം വീടുകളുടെ കണക്കെടുപ്പാണ് ഇവര്‍ പൂര്‍ത്തിയാക്കിയത്. വളണ്ടിയര്‍മാരായ എസ്.പ്രമോദ് ,കെ.സിദ്ധാര്‍ഥ്, ജെ.ജ്വാല,എസ്.അഭിരാമി,എം.അധിരഥന്‍,എസ്.അഭിലാഷ് ,പി.അതുല്‍,എം.ശ്രീജിത് ,അഭിനന്ദ് ,നിരജ്ഞന,ഹരിപ്രിയ എന്നിവര്‍ സര്‍വ്വേക്ക് നേതൃത്വം നല്‍കി.
കേരളത്തെ പ്രളയം ബാധിച്ചതുമുതല്‍ ജാഗരൂകരായ ഇവര്‍ ഇപ്പോഴും വിശ്രമമില്ലാതെ സേവന മേഖലയിലാണ്.വെള്ളം കയറിയ വീടുകളില്‍ നിന്ന് ജനങ്ങള്‍ ക്യാപുകളില്‍ അഭയം തേടിയതുമതല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജം പകര്‍ന്ന്,ആവശ്യമായ സാധനസാമഗ്രികള്‍ സ്വരുക്കൂട്ടുന്നതിലും ഇവര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.ക്യാംപുകളില്‍ നിന്ന് തിരിച്ച് വീടുകളില്‍ എത്തി എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന കുടുംബങ്ങള്‍ക്ക് താമസയോഗ്യമായ വീടുകള്‍ ആണ് ഇവര്‍ സമ്മാനിച്ചത്.വിവിധയിടങ്ങളിലായി നൂറോളം വീടുകളാണ് ഇവര്‍ ആവാസയോഗ്യമാക്കിയെടുത്തത്.കൂടാതെ സന്നദ്ധ സേവകരുടെ സഹായത്തോടെ ആവശ്യസാധനങ്ങളും,പഠന സാമഗ്രികളും,ഓണക്കോടിയും നല്‍കിയിരുന്നു.ആഴ്ചകള്‍ കഴിഞ്ഞിട്ടും ശുചീകരണം നടക്കാതിരുന്ന ആണ്ടിമഠം കോളനിയിലെ അങ്കണവാടിയാണ് ഏറ്റവും അവസാനമായി ഇവര്‍ ശുചീകരിച്ചത്.വെള്ളത്തോടൊപ്പം മാലിന്യം നിറഞ്ഞ ചെളിയും പാഴ്‌വസ്തുക്കളും നീക്കം ചെയ്യുന്നതിനും,ബ്ലീച്ചിങ് പൗഡര്‍,ഫിനോയില്‍ എന്നിവ ഉപയോഗിച്ചുള്ള ശുചീകരണത്തിനായി ഓരോ വീടിനും മണിക്കൂറുകള്‍ വേണ്ടിവന്നു. പ്രോ്രഗാം ഓഫീസര്‍മാരായ കെ.പ്രദീഷ്, സി.ജയന്തി എന്നിവരുടെ നേതൃത്വത്തിലായിലായിരുന്നുപ്രവര്‍ത്തനങ്ങള്‍.ശുചീകരണത്തിന് കെ.പ്രമോദ,് പി.സായ്, ബി.ബഷീര്‍, എം.മിഥുന്‍, എസ്.ഗോകുല്‍, കിഷോര്‍, വൈഷണ്‍, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."