HOME
DETAILS

പെരിയ കേസ്: സംസ്ഥാന സര്‍ക്കാര്‍ രേഖകള്‍ കൈമാറാത്തതിനാല്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായിട്ടില്ലെന്ന് സി ബി ഐ സുപ്രിം കോടതിയില്‍

  
backup
November 02 2020 | 07:11 AM

kerala-periya-case-cbi-report-in-supreme-court-2020

ന്യൂഡല്‍ഹി: പെരിയ ഇരട്ട കൊലപാതക കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സി.ബി.ഐ സുപ്രിം കോടതിക്ക് കൈമാറി.

2019 ഒക്ടോബറില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി സി.ബി.ഐ കോടതിയെ അറിയിച്ചു. അതേസമയം, കേസന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് സി.ബി.ഐ പറയുന്നത്. സംസ്ഥാന സര്‍ക്കാര്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാത്തതിനാലാണ് അന്വേഷണത്തില്‍ പുരോഗതിയില്ലാത്തതെന്ന് സി.ബി.ഐ സുപ്രിം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് സൂചന.

കേസിന്റെ അന്വേഷണം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കൈമാറിയതിന് പിന്നാലെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു എന്നാണ് സി.ബി.ഐ സുപ്രിം കോടതിയെ അറിയിച്ചിരിക്കുന്നത്. സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും വീടുകള്‍ സന്ദര്‍ശിച്ച് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയെന്നും സി ബി ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളതായാണ് സൂചന.

ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും സി ബി ഐ അന്വേഷണത്തിന് അനുകൂലമായി വിധിച്ചതോടെ കേസിന്റെ രേഖകള്‍ കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖകള്‍ ഇത് വരെയും കൈമാറിയിട്ടില്ലെന്നാണ് പറയുന്നത്.

മുദ്ര വച്ച കവറില്‍ സി.ബി.ഐ നല്‍കിയ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ട് നാളെ ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. സി.ബി.ഐക്ക് വേണ്ടി നാളെ കോടതിയില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരാകും.

അതേസമയം പെരിയ ഇരട്ട കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചിട്ടില്ല എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  24 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  24 days ago
No Image

കൊച്ചിയില്‍ കോളജ് ജപ്തി ചെയ്യാനെത്തി ബാങ്ക്; പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍, നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

Kerala
  •  24 days ago
No Image

സ്വര്‍ണവിലയില്‍ ഈ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ത്യയെ മറികടന്നോ? വാസ്തവം ഇതാണ്

latest
  •  24 days ago
No Image

ഹൈക്കോടതിയുടേത് അന്തിമ വിധിയല്ല; രാജിയില്ല, തന്റെ ഭാഗം കേട്ടില്ലെന്ന് സജി ചെറിയാന്‍

Kerala
  •  24 days ago
No Image

ജയില്‍ ചപ്പാത്തിക്കും വില കൂടുന്നു; വില വര്‍ധന 13 വര്‍ഷത്തിനു ശേഷം

Kerala
  •  24 days ago
No Image

കോഴിക്കോട്-മാവൂര്‍ റൂട്ടില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

Kerala
  •  24 days ago
No Image

സജി ചെറിയാന് തിരിച്ചടി; ഭരണഘടന വിരുദ്ധ പരാമര്‍ശത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Kerala
  •  24 days ago
No Image

Career in Canada: കാനഡ നോക്കുന്നുണ്ടോ? 2025ല്‍ ഏറ്റവും ഡിമാന്റുള്ള ജോലികള്‍ ഇവയാണ്

Abroad-career
  •  24 days ago
No Image

മുന്നണികളുടെ നെഞ്ചിടിപ്പേറ്റി പോളിങ് ശതമാനം; 70 കടന്ന ആശ്വാസത്തിൽ യു.ഡി.എഫ്  

Kerala
  •  24 days ago