സന്നദ്ധസേവനം ചിത്തഭ്രമത്തെ തടയുമെന്ന് പഠനം
ടൊറണ്ടോ: നിരന്തരമായി സന്നദ്ധസേവനത്തിലേര്‍പ്പെടുന്നത് ജോലിയില്‍ നിന്ന് വിരമിക്കലിന് ശേഷം പലരിലും കണ്ടുവരുന്ന ചിത്തഭ്രമത്തിന്റെ സാധ്യതകളെ തടയുന്നുവെന്ന് പഠനം.
ആഴ്ച്ചയില്‍ ഒരു മണിക്കൂറെങ്കിലും സേവനമനുഷ്ടിക്കുന്നവരില്‍ ചിത്തഭ്രമത്തിന്റെ സാധ്യതകള്‍ താരതമ്യേന 2.44 മടങ്ങ് കുറവുള്ളതായാണ് പഠനത്തിലൂടെ കണ്ടെത്തിയതെന്ന് യൂനിവേഴ്‌സിറ്റി ഓഫ് കല്‍ഗാരിയിലെ സൈക്കോളജി പ്രൊഫസര്‍ യാന്നിക്ക് ഗ്രീപ്പ് പറഞ്ഞു.
2010ല്‍ ജോലിയില്‍ നിന്നും വിരമിച്ച 1,001 പേരില്‍ 'മാനസിക പ്രശ്‌നങ്ങളുടെ വളര്‍ച്ച' എന്ന വിഷയത്തില്‍ അഞ്ച് വര്‍ഷം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പഠന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.
വിരമിച്ചവരെ പ്രധാനമായും മൂന്നായി തിരിക്കാവുന്നതാണ്. ആഴ്ച്ചയിലൊരിക്കലെങ്കിലും സേവനപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരാണ് ഒന്നാമത്തെ വിഭാഗം. അപൂര്‍വമായി പ്രവര്‍ത്തിക്കുന്നവരെ രണ്ടാമത്തെ വിഭാഗത്തിലും യാതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാത്തവരെ മൂന്നാമത്തെ വിഭാഗത്തിലുമായി തിരിച്ചു.
പ്രശ്‌നങ്ങളോടുള്ള സമീപനം,യുക്തി,ഉറച്ച തീരുമാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് പഠനം നടന്നത്. രണ്ടാമത്തെ വിഭാഗത്തിലുള്ളവര്‍ക്ക് അപൂര്‍വമായി ചെയ്യുന്ന അവരുടെ പ്രവര്‍ത്തനങ്ങള്‍ കാര്യമായ ഫലം ചെയ്യുന്നില്ല എന്ന് കണ്ടെത്തി.തുടര്‍ച്ചയായ സന്നദ്ധസേവനം മനസ്സിന് ആയാസം പ്രധാനം ചെയ്യുന്നുവെന്ന് ഗ്രീപ്പ് അഭിപ്രായപ്പെട്ടു.
സാമൂഹ്യസേവനത്തിലേര്‍പ്പെട്ടിരിക്കുന്ന വ്യക്തിക്ക് മാനസികപ്രശ്‌നങ്ങളെ എളുപ്പത്തില്‍ പരിഹരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്ലോസ് വണ്‍ എന്ന പത്രമാസികയാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."