HOME
DETAILS
MAL
പയ്യന്നൂര്‍ കൊലപാതകം: പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് കോടിയേരി
backup
May 16 2017 | 07:05 AM
തിരുവനന്തപുരം: പയ്യന്നൂര്‍ കൊലപാതകത്തില്‍ പ്രതികളെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഭവത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ പാര്‍ട്ടി പ്രാദേശികമായി അന്വേഷിച്ച് നടപടി എടുക്കും. ഇത് വെറും പറച്ചിലല്ല. പൊലിസ്,രാഷ്ട്രീയമായി നോക്കാതെ ശക്തമായി നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇതുപോലെ പ്രതികളെ തള്ളിപ്പറയാന്‍ ബിജെപി തയ്യാറാകുമോ എന്നും ചോദിച്ചു.
കണ്ണൂരില്‍ വേണ്ടത് രാഷ്ട്രീയ, ഭരണപരമായ ഇടപെടലാണ്. ഇതു മനസിലാക്കിയാണ് മുഖ്യമന്ത്രി സമാധാനയോഗം വിളിച്ചതെന്നും കോടിയേരി പറഞ്ഞു.
കുമ്മനം രാജശേഖരന് പ്രചരിപ്പിച്ച വീഡിയോ വ്യാജമാണ്. എരിതീയില്‍ എണ്ണയൊഴിക്കുന്ന നടപടിയാണ് കുമ്മനത്തിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."