'ഇനി പറച്ചിലില്ല, പ്രവര്‍ത്തിച്ചു കാണിക്കും'- രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: പാകിസ്താന്റെ നീചനടപടികള്‍ക്കെതിരെ ഇനി വര്‍ത്തമാനമില്ല, പ്രവര്‍ത്തിച്ചു കാണിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ജവാന്‍മാരുടെ തലയറുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് രാജ്‌നാഥ് സിങ്ങിന്റെ പ്രതികരണം. വാര്‍ത്താ ചാനലായ ഇന്ത്യ ടി.വിയിലെ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യക്കാര്‍ തലതാഴ്ത്തി നില്‍ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ആരും കരുതരുത്. മിന്നലാക്രമണം നടത്തുവാന്‍ 10- 15 ദിവസത്തെ തയ്യാറെടുപ്പുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ജനങ്ങളുടെ വേദന സര്‍ക്കാര്‍ മനസ്സിലാക്കുന്നു.. വിഷയത്തില്‍ ഇപ്പോള്‍ ഇത്ര മാത്രമേ എനിക്ക് പറയാന്‍ പറ്റൂ.... നമ്മുടെ പൗരന്‍മാരുടെ തലകുനിയാന്‍ സര്‍ക്കാര്‍ അനുവദിക്കില്ല' -രാജ്‌നാഥ്‌സിങ് പറഞ്ഞു.
കശ്മീരിലെ സൈനികന്‍ ഉമര്‍ ഫയാസിന്റെ ക്രൂരമായ കൊലപാതകം എല്ലാ ഇന്ത്യക്കാരെയും അങ്ങേ അറ്റം വേദനിപ്പിച്ചതായിരുന്നു. ഫയാസ് താഴ് വരയിലെ ചെറുപ്പക്കാര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് ആക്രമണങ്ങളില്‍ 40- 45 ശതമാനം കുറവുണ്ടായെന്നും നിരവധി പേര്‍ ആയുധമുപേക്ഷിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."