സംവരണം ദരിദ്രര്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതിയല്ല, അതിന് സര്‍ക്കാര്‍ പ്രത്യേക പാക്കേജുകളാണ് ഉണ്ടാക്കേണ്ടത്- രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി
കോഴിക്കോട്: മുന്നാക്ക സംവരണത്തിനെതിരെ എസ്.എന്‍.ഡി.പി. സംവരണമെന്നത് ദരിദ്രരെ സഹായിക്കാനുള്ള സാമ്പത്തിക സഹായ പദ്ധതിയല്ലെന്നു മനസിലാക്കണമെന്ന് എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്‍ സെക്രട്ടറി സുധീഷ് കേശവപുരി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവരെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജുകളാണ് ഉണ്ടാക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗം സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച ജനസംഖ്യാനുപാതിക പ്രാതിനിധ്യ അവകാശ ദിനാചരണത്തിന്റെയും സംവരണ സംരക്ഷണ പ്രതിജ്ഞയുടെയും ഭാഗമായി
കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ എസ്എന്‍ഡിപി യോഗം കോഴിക്കോട് യൂണിയന്‍ സംഘടിപ്പിച്ച
പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു സമൂഹത്തിലെ ഏറ്റവും പ്രബല പിന്നോക്ക സമുദായമായ ഈഴവ-തിയ്യരുടെയും ഈഴവനെക്കാള്‍ ദുര്‍ബലരായ വിശ്വകര്‍മ്മജര്‍, പത്മശാലിയര്‍, ധീവരര്‍ വെളുത്തേടത്തു നായര്‍ ,എഴുത്തച്ഛന്‍ തുടങ്ങിയ സമുദായങ്ങളുടെയും അവസ്ഥ ഏറെ പരിതാപകരമാണ്.
ഹിന്ദുപിന്നോക്ക സമുദായ അംഗങ്ങളുടെ അര്‍ഹമായ പ്രാതിനിധ്യമാണ് മുന്നാക്ക സംവരണം നടപ്പിലാക്കിയതിലൂടെ ഓപ്പണ്‍ മെറിറ്റില്‍ നഷ്ടപ്പെട്ടു പോകുന്നത് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ് എന്നും ഉല്‍ഘാടന പ്രസംഗത്തില്‍ അദ്ദേഹം ചൂണ്ടി കാട്ടി.യൂണിയന്‍ പ്രസിഡന്റ് ഷനൂബ് താമരക്കുളം അധ്യക്ഷത വഹിച്ചു.സംവരണ സംരക്ഷണ പ്രതിജ്ഞ നടത്തിയതിനു ശേഷം യൂണിയന്‍ ഭാരവാഹികളായ കെ.ബിനുകുമാര്‍ ,എം.രാജന്‍, പത്മശാലിയ സംഘം ജില്ലാ കമ്മറ്റിയംഗം പ്രമോദ് കണ്ണഞ്ചേരി , വേങ്ങേരി , എസ് ജി ഗിരീഷ്, പി കെ ഭരതന്‍, ചന്ദ്രന്‍ പാലത്ത്, കെ.മോഹന്‍ദാസ്, എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."