ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡി ഫാക്ട് ചെക്കിങ് സമിതിയില്‍നിന്ന് മാറ്റി
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിനെ പിആര്‍ഡി ഫാക്ട് ചെക്കിങ് സമിതിയില്‍നിന്ന് മാറ്റി. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്കറാണ് പുതിയ അംഗം
. മാധ്യമപ്രവര്ത്തകന് കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത് വന്‍ വിവാദമായിരുന്നു.
ഒക്ടോബര്‍ ആദ്യവാരമാണ് ശ്രീറാമിനെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് കോവിഡ് കാലത്തെ വ്യാജവാര്‍ത്തകള്‍ കണ്ടെത്താന്‍ പിആര്‍ഡി ഫാക്ട് ചെക് വിഭാഗം രൂപീകരിച്ചത്.
പിആര്‍ഡി സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ പൊലീസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ പ്രതിനിധികളുണ്ട്. സൈബര്‍ സെക്യൂരിറ്റി വിദഗ്ധന്‍, ഫാക്ട് ചെക്കിങ് വിദഗ്ധന്‍, സൈബര്‍ ഡോം ഫൊറന്‍സിക് വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരും അടങ്ങിയതാണ് സമിതി. സര്‍ക്കാരിനെതിരെയുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് മുദ്രകുത്തുന്ന ഫാക്ട് ചെക് വിഭാഗത്തിന്റെ നടപടിയും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."