HOME
DETAILS

കാന്തപുരം വിഭാഗത്തിന്റെ സ്റ്റേ ആവശ്യം കോടതി തള്ളി

  
backup
July 26 2016 | 00:07 AM

%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%81%e0%b4%b0%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1-5

തേഞ്ഞിപ്പലം: പള്ളി മതിലിന്റെ മറവില്‍ പള്ളിക്കല്‍ബസാര്‍ ടൗണിലെ ചില കൈയേറ്റക്കാര്‍ക്ക് വേണ്ടി പഞ്ചായത്തിനെതിരേ കാന്തപുരം വിഭാഗം നല്‍കിയ സ്റ്റേ കോടതി ചെലവു സഹിതം തള്ളി.
പള്ളിക്കല്‍ബസാര്‍ ടൗണ്‍ നവീകരണത്തിനായി എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നു അനുവദിച്ച 25 ലക്ഷം രൂപയുടെ പ്രവൃത്തിയായ ഡ്രൈനേജ് കം ഫൂട്ട്പാത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ മുന്നോടിയായി റവന്യൂ വിഭാഗം നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് നടപടികള്‍ സ്വീകരിച്ചിരുന്നു.
എന്നാല്‍ പള്ളികമ്മിറ്റി പ്രസിഡന്റ് എന്ന പേരില്‍ സി.കെ അബ്ദുല്‍മജീദ് എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ച് കൈയേറ്റത്തില്‍ ഉള്‍പ്പെട്ട ചിലര്‍ക്ക് വേണ്ടി സ്റ്റേ നേടിയിരുന്നു. ഇതിനെതിരേ പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് കോടതിയെ സമീപിക്കുകയും പൊതുജനങ്ങള്‍ കേസില്‍ കക്ഷി ചേരുകയും ചെയ്തു. ഇന്നലെ ഹരജി പരിഗണിച്ച കോടതി സി.കെ മജീദിന്റെ ഹരജി ചെലവു സഹിതം തള്ളുകയായിരുന്നു. കൈയേറ്റം ഒഴിപ്പിച്ചു മുന്നോട്ടു പോകാനും കോടതി പഞ്ചായത്തിന് നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് വി ചിദംബരേഷാണ് വിധി പ്രസ്താവിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയർ അറേബ്യയിൽ 129 ദിർഹമിൽ പറക്കാം

uae
  •  2 months ago
No Image

ട്രെയിന്‍ അപകടങ്ങള്‍ തടയുന്നത് ലക്ഷ്യമിട്ട്  റെയില്‍വേയുടെ ബോധവല്‍ക്കരണ ക്യാമ്പയിന്‍ ഉദ്ഘാടനം വ്യാഴാഴ്ച

Kerala
  •  2 months ago
No Image

ദുബൈ സഫാരി പാർക്ക് തുറന്നു

uae
  •  2 months ago
No Image

എഡിജിപിയെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വന്നതിനുശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി  

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-02-10-2024

PSC/UPSC
  •  2 months ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറ്റസ്‌റ്റേഷൻ കേന്ദ്രം പുതിയ സ്ഥലത്തേക്ക് മാറ്റി

uae
  •  2 months ago
No Image

വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിലും യുദ്ധഭീതിയിലും വിമാനങ്ങൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്ത് യുഎഇയിലെ എയർലൈനുകൾ

uae
  •  2 months ago
No Image

ഇറാന്റെ മിസൈലാക്രമണം; ഡല്‍ഹിയിലെ ഇസ്‌റാഈല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു

National
  •  2 months ago
No Image

കേന്ദ്ര സര്‍ക്കാര്‍ 32849 രൂപ ധനസഹായം നല്‍കുന്നുവെന്ന് വ്യാജ പ്രചാരണം

National
  •  2 months ago
No Image

ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 2000 കോടി രൂപ വിലവരുന്ന കൊക്കെയ്ന്‍

National
  •  2 months ago