പൂവാലശല്യം രൂക്ഷമാകുന്നു; രക്ഷിതാക്കള്‍ ആശങ്കയില്‍
പരപ്പനങ്ങാടി: നഗരസഭാ പരിധിയിലെ ടൗണ്‍ കേന്ദ്രീകരിച്ചുള്ള സ്‌കൂള്‍ പരിസരങ്ങളില്‍ പൂവാലശല്യം രൂക്ഷമാകുന്നതായി പരാതി. വേണ്ട രീതിയിലുള്ള പൊലിസ് പെട്രോളിങ് ഇല്ലാത്തതാണ് പൂവാലന്മാര്‍ക്ക് തുണയാകുന്നത്.
യുവാക്കള്‍ സംഘം ചേര്‍ന്ന് സ്‌കൂള്‍ പരിസരത്ത് കറങ്ങിനടന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നത് പതിവായിരിക്കുകയാണ്. രാവിലെ ഏഴരക്ക് ട്യൂഷന് പോവുന്ന വിദ്യാര്‍ഥിനികളെ കാത്തു പൂവാലന്മാര്‍ അങ്ങാടികളില്‍ തമ്പടിക്കുന്നുണ്ട്. പൂവാലന്മാര്‍ പെണ്‍കുട്ടികളെ കമന്റടിച്ച് ശല്യം ചെയ്യുകയാണ്. ഇത്തരം പ്രവൃത്തികള്‍ വിദ്യാര്‍ഥിനികളില്‍ മാനസിക പ്രശ്‌നങ്ങള്‍ പോലും സൃഷ്ടിച്ചേക്കുമെന്ന് ഭയപ്പെടുകയാണ് രക്ഷിതാക്കള്‍ . പഠനത്തിലുള്ള ശ്രദ്ധ കുറയാനും ഇത് കാരണമാകുമെന്നും വിലയിരുത്തപ്പെടുന്നു.
വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്ന സാമൂഹ്യവിരുദ്ധര്‍ക്കെതിരേ പൊലിസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും രാവിലെയും വൈകിട്ടും പട്രോളിങ് കാര്യക്ഷമമാക്കണമെന്നും രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."