HOME
DETAILS

അര്‍ഹത ചോദിക്കുന്നത് എങ്ങനെ വര്‍ഗീയതയാകും?

  
backup
November 02 2020 | 22:11 PM

54612313-2020-nov

 


കേരളത്തില്‍ മുന്നോക്ക സമുദായത്തില്‍ എത്ര ശതമാനം ദരിദ്രരുണ്ടെന്ന കണക്കെടുപ്പ് നടന്നിട്ടില്ല. അവര്‍ സംവരണ സമുദായവുമല്ല. അതിനാല്‍ 10 ശതമാനം പൂര്‍ത്തീകരിച്ചു നല്‍കിയത് അടിസ്ഥാനപരമായി ശരിയായ നടപടിയാകുന്നില്ല. 20 ശതമാനം വരുന്നവരിലെ ദരിദ്രരായി കണ്ടെത്തുന്ന നിശ്ചിത ശതമാനത്തിന് മാത്രമല്ലേ 10 ശതമാനം വരെ നല്‍കേണ്ടത്. കേന്ദ്രമാനദണ്ഡത്തിലും ശശിധരന്‍ നായര്‍ റിപ്പോര്‍ട്ടിലും പത്ത് ശതമാനം വരെ എന്നാണ് പറയുന്നത്. 10 തികയ്ക്കാനല്ല. ഇവിടെ സംഭവിച്ചത് 10 തികച്ചുകൊടുക്കലും മൊത്തം സീറ്റിന്റെയും പോസ്റ്റിന്റെയും 10 ശതമാനമായി വ്യാഖ്യാനിച്ച് നടപ്പാക്കലുമാണ്. ജനറലില്‍നിന്ന് 10 ശതമാനം എന്നത് മൊത്തം അവസരങ്ങളില്‍നിന്ന് 10 ആകുമ്പോള്‍ സംവരണീയര്‍ക്ക് കനത്ത നഷ്ടമുണ്ടാക്കുന്നു. ഇതാണ് ഹയര്‍ സെക്കന്‍ഡറി, മെഡിക്കല്‍, പോളി സീറ്റുകളില്‍ സംഭവിച്ചത്. എം.ബി.ബി.എസ് അഡ്മിഷന് 23 ശതമാനം വരുന്ന ഈഴവ വിഭാഗത്തിന് ഒന്‍പത് ശതമാന പ്രകാരം 94 സീറ്റും 26 ശതമാനം വരുന്ന മുസ്‌ലിമിന് 84 സീറ്റും (എട്ട് ശതമാനം) 20 ശതമാനത്തിലെ മുന്നോക്കക്കാര്‍ക്ക് മാത്രം 130 സീറ്റും ലഭിച്ചതില്‍നിന്ന് അനീതി വ്യക്തതയോടെ പ്രകടമായി. ഹയര്‍ സെക്കന്‍ഡറി അലോട്ട്‌മെന്റില്‍ ഈഴവര്‍ക്ക് 13002 ഉം മുസ്‌ലിം വിഭാഗത്തിന് 11313 സീറ്റും ലഭിച്ചപ്പോള്‍ ഇ.ഡബ്ല്യു.എസിന് 16711 സീറ്റ് ലഭിച്ചു. ഇത് ന്യായീകരിക്കാന്‍ കഴിയാത്തവര്‍ എതിര്‍ ശബ്ദമുയര്‍ത്തുന്നത് വര്‍ഗീയത വളര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഒരു സമുദായത്തിന് അര്‍ഹതപ്പെട്ടത് ചോദിക്കലും അനീതിക്കെതിരേ ശബ്ദിക്കലും ജനാധിപത്യരാജ്യത്ത് വര്‍ഗീയതയാകുന്നതിന്റെ രീതിശാസ്ത്രം വിചിത്രം തന്നെ.


അന്യസമുദായത്തിന്റെ വളര്‍ച്ചയോ നേട്ടമോ മുസ്‌ലിം സമുദായത്തില്‍ യാതൊരുവിധ അസ്വസ്ഥതയും ഉണ്ടാക്കുന്നില്ല. 1964 ഡിസംബറില്‍ എന്‍.എസ്.എസിന്റെ കനകജൂബിലി ആഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സുവര്‍ണഗ്രന്ഥത്തില്‍ മുസ്‌ലിം സമീപനം തുറന്നെഴുതിയിട്ടുണ്ട്. ഉമയനല്ലൂര്‍ ബാലകൃഷ്ണപിള്ള എക്‌സിക്യുട്ടീവ് എഡിറ്ററായ സ്മരണികയില്‍ എം.ആര്‍.ജി പണിക്കര്‍ എഴുതിയ 'ഉദാരമതികളായ സൊസൈറ്റി ബന്ധുക്കള്‍' എന്ന ലേഖനം ഇന്നത്തെ വര്‍ഗീയ ആരോപകര്‍ ഒരാവര്‍ത്തിയെങ്കിലും വായിക്കണം. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി എസ്.എന്‍.ഡി.പിക്കും എന്‍.എസ്.എസിനും 25 ഏക്കര്‍ വീതം ഭൂമി സംഭാവനയായി നല്‍കിയെന്നാണ് പണിക്കരുടെ ലേഖനം സ്ഥിരീകരിക്കുന്നത്. കൊല്ലം എസ്.എന്‍ കോളജ്, ചങ്ങനാശ്ശേരി എന്‍.എസ്.എസ്, കാലടി ശ്രീശങ്കര കോളജുകള്‍ക്ക് മണപ്പാടന്‍ ഭൂമി നല്‍കി. നീണ്ടൂര്‍ സെന്റ് തോമസ് അസൈലത്തിനും ഏറിയാട് ലത്തീന്‍ കത്തോലിക്ക പള്ളിക്കും മണപ്പാടന്‍ ഭൂമി നല്‍കിയതായി കേരള നവോത്ഥാനവും മണപ്പാടനും എന്ന കൃതിയിലുണ്ട്.


ശിവഗിരി മഠത്തിന് പത്മശ്രീ എം.എ യൂസുഫലി സാഹിബ് അഞ്ച് കോടി നല്‍കിയത് ഈയിടെയായിരുന്നു. കൊല്ലം എസ്.എന്‍ കോളജിന് തങ്ങള്‍കുഞ്ഞ് മുസ്‌ലിയാര്‍ സഹായം നല്‍കിയതും ചരിത്രസത്യം. മുസ്‌ലിം സമുദായത്തിന് മറ്റുള്ളവരുടെ ഉയര്‍ച്ചയില്‍ വിദ്വേഷമുണ്ടെങ്കില്‍ ഇത്തരം സഹായം നല്‍കാന്‍ സാധിക്കുമായിരുന്നില്ല. സമുദായ ധ്രുവീകരണത്തിലൂടെ പിന്നോക്ക വിഭാഗത്തെ നിഷ്‌ക്രിയരാക്കാന്‍ കരുക്കള്‍ നീക്കുന്നവര്‍ ചരിത്രം മറന്ന് ചേരിതിരിവുണ്ടാക്കരുത്. മേലുദ്ധരിച്ച ഭൂമിദാന വിവരം എന്‍.എസ്.എസ് സ്മരണികയില്‍ മാത്രമല്ല, ഡോ. സി.കെ കരീം തന്റെ കേരള മുസ്‌ലിം ഡയരക്ടറിയിലും (വാള്യം മൂന്ന്, പേജ് 443 ല്‍) വിശദീകരിച്ചിട്ടുണ്ട്. വഴിനടക്കാന്‍ അവകാശമില്ലാതിരുന്ന ഹരിജനങ്ങള്‍ക്കും ഷര്‍ട്ടോ ബ്ലൗസോ ധരിച്ച് പുറത്തിറങ്ങാന്‍ പാടില്ലാത്ത ഈഴവര്‍ക്കും മുസ്‌ലിം പ്രമാണിമാര്‍ സംരക്ഷണം നല്‍കിയ ചരിത്രവും അദ്ദേഹം വിവരിക്കുന്നുണ്ട്. മണപ്പാട്ട് കുഞ്ഞിമുഹമ്മദ് ഹാജി ഹരിജന്‍, ഈഴവ പിന്നോക്ക വിഭാഗത്തെ സ്‌നേഹിച്ചും അവരോട് സഹകരിച്ചും പ്രവര്‍ത്തിച്ചതിന്റെ നന്ദിസൂചകമായാണ് സഹോദരന്‍ അയ്യപ്പന്‍ തന്റെ മകള്‍ക്ക് 'ആയിഷ ' എന്നു പേരിട്ടത്. ആയിഷ മുസ്‌ലിമാകേണ്ടി വന്നിട്ടില്ല. ഇക്കാര്യവും ഇതേ പേജില്‍ സി.കെ കരീം എഴുതിയിട്ടുണ്ട്. ഇത്രയും സുദൃഢമായി നിലനില്‍ക്കുന്ന മുസ്‌ലിം, ദലിത്, ഈഴവ, നായര്‍ ബന്ധങ്ങളെ അടര്‍ത്തിമാറ്റാനുള്ള ഏത് ശ്രമവും ചെറുത്തുതോല്‍പിക്കേണ്ടതാണ്.മലപ്പുറം നഗരസഭ ഓഫിസ് പണിയാനായി പൊന്നുംവിലക്ക് കരാര്‍ തയാറാക്കിയ സ്ഥലത്ത് ക്രൈസ്തവരുടെ ചര്‍ച്ചിനായുള്ള ഭാഗമുണ്ടായിരുന്നു. കോഴിക്കോട് ബിഷപ് പാണക്കാട് പൂക്കോയ തങ്ങളെ നേരില്‍കണ്ട് പരാതിപ്പെട്ടതോടെ അന്നത്തെ നഗരസഭ ചെയര്‍മാന്‍ എം. അബൂബക്കറിനോട് ചര്‍ച്ചിനു മതിയായ സ്ഥലം അവര്‍ക്ക് വിട്ടുകൊടുക്കാന്‍ പൂക്കോയ തങ്ങള്‍ ആവശ്യപ്പെട്ടു. ഇന്ന് മലപ്പുറം കുന്നുമ്മല്‍ തലയുയര്‍ത്തി നില്‍ക്കുന്ന ക്രിസ്ത്യന്‍ ചര്‍ച്ച് മുസ്‌ലിം സമുദായത്തിന്റെ സഹിഷ്ണുതാ മനോഭാവത്തിന്റെ പ്രതീകമാണെന്ന് അതിന്റെ ചരിത്രമറിയുന്നവര്‍ക്ക് നിഷേധിക്കാനാവില്ല.
മുസ്‌ലിം സമുദായം കൂടുതല്‍ നേടിയെന്ന് കുപ്രചാരണം നടത്തി കുളംകലക്കി മീന്‍പിടിക്കാന്‍ ശ്രമിക്കുന്നവര്‍ ഭരണഘടന വിഭാവനം ചെയ്ത സംവരണം ഓരോ വിഭാഗത്തിനും കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ 10 വര്‍ഷം കൂടുമ്പോള്‍ നടത്തേണ്ട സോഷ്യോ എക്കണോമിക് കാസ്റ്റ് സര്‍വേ നടത്താന്‍ അവസരമൊരുക്കണം. സര്‍ക്കാര്‍ ജോലി ആരാണ് കൂടുതല്‍ നേടിയതെന്ന് കണ്ടെത്തി തീരുമാനമെടുക്കാന്‍ കംപ്യൂട്ടര്‍ യുഗത്തില്‍ തെരുവില്‍ തര്‍ക്കിക്കുന്നതിനേക്കാള്‍ ഉത്തമം സര്‍വേക്ക് കളമൊരുക്കല്‍ തന്നെയാണ്. ഇതിനു തയാറാവാത്തത് കള്ളപ്രചാരണവും സംവരണ അട്ടിമറിയും പുറത്താകും എന്നതിനാലാണ്. ഇത്തരമൊരു സര്‍വേ വഴി മുസ്‌ലിംകള്‍ കൂടുതല്‍ നേടിയെന്ന് കണ്ടെത്തിയാല്‍ മറ്റു സമുദായങ്ങള്‍ക്ക് വഴിമാറി കൊടുക്കാന്‍ മുസ്‌ലിം സമുദായത്തിന് അശേഷം ആലോചിക്കേണ്ടി വരില്ല. വര്‍ഗീയതയുടെ വിഷംചീറ്റും മുന്‍പ് ഇക്കാര്യത്തിന് ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരട്ടെ.


നരേന്ദ്രന്‍ കമ്മിഷന്‍ 11 വര്‍ഷത്തെ നിയമനം പരിശോധിച്ച് 2001 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 18525 തസ്തികകള്‍ പിന്നോക്കക്കാര്‍ക്ക് ലഭിക്കാനുള്ളതായി കണ്ടെത്തി. ഇതില്‍ 7383 തസ്തിക ലഭിക്കേണ്ടത് മുസ്‌ലിംകള്‍ക്കായിരുന്നു. ലാറ്റിന്‍ കത്തോലിക്കക്കാര്‍ക്ക് 4370, നാടാര്‍ സമുദായത്തിന് 2614 ഉം ലഭിക്കണം. ഇത് പരിഹരിക്കാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തണമെന്ന ആവശ്യം, ഇക്കാര്യത്തില്‍ കോടതി ഉത്തരവുണ്ടായിട്ടും നടപ്പായിട്ടില്ല. 2001 നുശേഷം ഈ വിധത്തില്‍ പഠനം നടത്തിയിട്ടില്ല. അതിനാല്‍ നഷ്ടപ്പെട്ടത് വീണ്ടെടുക്കല്‍ അവകാശമാണ്. ആരാന്റേത് കൈയടക്കലല്ല. ബാക്ക് ലോഗ് നികത്തി നല്‍കുന്നതിനുപകരം സംവരണീയരുടേത് കുറയുന്ന വിധം ഇ.ഡബ്ല്യു.എസിന് നല്‍കാന്‍ തിടുക്കം കാണിച്ചത് അനീതിയുടെ പടപ്പുറപ്പാടായി മാത്രമേ കാണാന്‍ കഴിയൂ.


ഇരുമുന്നണികളും പ്രകടനപത്രികയില്‍ വ്യക്തമാക്കിയപ്പോള്‍ മിണ്ടാതിരുന്നവര്‍ ഇപ്പോള്‍ ബഹളംവയ്ക്കുന്നത് അര്‍ത്ഥശൂന്യമാണെന്നാണ് ചിലര്‍ പറയുന്നത്. 10 ശതമാനം സംവരണം നടപ്പാക്കുന്നത് സംവരണീയരുടേത് കവര്‍ന്നുകൊണ്ടാകുമെന്നും മൊത്തം സീറ്റിന്റെ 10 ശതമാനമായിരിക്കുമെന്നും അന്ന് ആരെങ്കിലും പ്രകടനപത്രികയില്‍ വിവരിച്ചിരുന്നോ. സംവരണീയരെ ബാധിക്കാതെ ചെയ്യുന്ന ക്ഷേമ പ്രവര്‍ത്തനത്തെ എന്തിന് എതിര്‍ക്കണം. തന്നെയുമല്ല, സുപ്രിംകോടതി സാമ്പത്തിക സംവരണം തള്ളിക്കളഞ്ഞ സാഹചര്യത്തില്‍ പ്രകടനപത്രികയിലെ പരാമര്‍ശത്തിന്റെ നിയമസാധുത തന്നെ അവിശ്വസനീയമായിരുന്നു. കോടതികളുടെ വിശ്വാസ്യത അന്നൊന്നും ഇത്രമാത്രം ചര്‍ച്ചയായിരുന്നുമില്ല. ഏത് രീതിയില്‍ ന്യായീകരിച്ചാലും 103ാം ഭരണഘടനാ ഭേദഗതി ഭരണഘടനയുടെ അടിസ്ഥാന തത്ത്വത്തിന് എതിരാണെന്നതില്‍ സംശയമില്ല. അതുകൊണ്ടുതന്നെ സുപ്രിംകോടതി വിധി വരുന്നതുവരെയെങ്കിലും കാത്തിരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമായിരുന്നു.


സംവരണം എക്കാലത്തും തുടരേണ്ടതല്ല, അര്‍ഹതപ്പെട്ടത് ഓരോ സമുദായത്തിനും ലഭ്യമായാല്‍ അവസാനിപ്പിക്കണമെന്നാണ് തത്വം. എന്നാല്‍ ഇത് മനസ്സിലാക്കണമെങ്കില്‍ സര്‍വേ നടത്തണം. സ്വന്തം സമുദായ ശതമാനത്തേക്കാള്‍ അനേകം മടങ്ങ് ജോലികള്‍ നേടിയെടുത്തവര്‍ ആ സത്യം മൂടിവയ്ക്കാന്‍ സര്‍വേ നടത്താന്‍ തയാറാകുന്നില്ലെന്നതാണ് പ്രശ്‌നം. 80 ശതമാനം വരുന്ന പിന്നോക്കക്കാര്‍ ഒരു ഭാഗത്തും 20 ശതമാനം വരുന്ന മുന്നോക്കക്കാര്‍ മറുഭാഗത്തും നില്‍ക്കുമ്പോള്‍ വോട്ട് തേടുന്ന പാര്‍ട്ടികള്‍ 20 ന്റെ കൂടെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്നത് ചിന്തനീയമാണ്. അധികാരം ഈ 20 ശതമാനത്തിന്റെ കൈവശമാണെന്നതാണ് അടിസ്ഥാന കാരണം. 80 ശതമാനത്തിന്റെ ഭൂരിഭാഗത്തിനും അവകാശബോധം വളര്‍ന്നിട്ടില്ലെന്നത് മറ്റൊരു കാരണവും. ഇതറിയാവുന്ന മുഖ്യധാരാ രാഷ്ട്രീയക്കാര്‍ സവര്‍ണപ്രീണന സമീപനം സ്വീകരിക്കുകയും ബ്യൂറോക്രസിക്ക് വഴങ്ങുകയും 'വര്‍ഗീയം' എന്ന ഭീഷണിയെ ഭയക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം.


മുസ്‌ലിംകള്‍ അയിത്ത വിഭാഗമല്ലാത്തതിനാല്‍ അവര്‍ക്ക് ഹരിജന്‍, ഈഴവ വിഭാഗത്തെപോലെ അസ്പൃശ്യത അനുഭവിക്കേണ്ടി വന്നിട്ടില്ലെന്നും അവര്‍ ഗള്‍ഫ് പണം നേടാന്‍ വിദേശത്തേക്ക് പോയതിനാല്‍ പഠനാവസരം നഷ്ടപ്പെടുത്തിയതാണ് പിന്നോക്കത്തിന്റെ കാരണമെന്നും അതിനാല്‍ അവര്‍ സംവരണത്തിന് അര്‍ഹരല്ല എന്നുമാണ് പുതിയവാദം. തിരുവിതാംകൂറില്‍ ഉദ്യോഗം മുഴുവന്‍ പരദേശി ബ്രാഹ്മണര്‍ കൈയടക്കിയപ്പോള്‍ 1891 ല്‍ മലയാളി മെമ്മോറിയല്‍ വഴി നായര്‍ സമുദായം തൊഴില്‍ നേടി. വഞ്ചിക്കപ്പെട്ട ഈഴവര്‍ 1896 ല്‍ ഈഴവ മെമ്മോറിയല്‍ വഴി തൊഴിലിന് ശ്രമം തുടങ്ങി. 1926 ല്‍ അയ്യങ്കാളി പുലയര്‍ക്ക് പ്യൂണ്‍ ജോലിയെങ്കിലും വേണമെന്ന വാദമുയര്‍ത്തി. അക്കാലത്ത് ബ്രിട്ടിഷ് വിരുദ്ധ സമരത്തില്‍ വ്യാപൃതരായ മുസ്‌ലിം സമുദായം അടിച്ചമര്‍ത്തപ്പെട്ടും നാടുകടത്തപ്പെട്ടും പിറകിലായി. ഇതാണ് ചരിത്രപരമായ പിന്നോക്കാവസ്ഥ. ഇത്തരക്കാര്‍ക്ക് സംവരണം ഇന്ത്യയില്‍ മാത്രമുള്ള പ്രതിഭാസമല്ല. അളളശൃാമശേ്‌ല അരശേീി എന്ന പേരില്‍ അമേരിക്ക, ചൈന, റഷ്യ, ജപ്പാന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ആസ്‌ത്രേലിയ തുടങ്ങി പല രാജ്യങ്ങളിലും സംവരണ സംവിധാനം നിലവിലുണ്ട്. അതുകൊണ്ടൊന്നും അവരുടെ കാര്യക്ഷമത കുറഞ്ഞിട്ടില്ല. അവസരസമത്വം നല്‍കാതെ അധികാര പങ്കാളിത്തം ഒരു വിഭാഗത്തില്‍ മാത്രം നിക്ഷിപ്തമാക്കുന്നത് അവസാനിപ്പിക്കണം. ഇല്ലെങ്കില്‍ പിന്നോക്കക്കാര്‍ വീണ്ടും പിന്നോക്കത്തിലേക്കായിരിക്കും സഞ്ചരിക്കുക.
അവസാനിച്ചു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  8 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  27 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago