ബിഷപ്പിന്റെ അറസ്റ്റ്: പുത്തന്‍ സമരമാര്‍ഗങ്ങളുമായി ആക്ഷന്‍ കൗണ്‍സില്‍
കൊച്ചി: ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതിനെ തുടര്‍ന്ന് പുത്തന്‍ സമരമാര്‍ഗങ്ങളുമായി സേവ് അവര്‍ സിസ്റ്റേഴ്സ് ആക്ഷന്‍ കൗണ്‍സില്‍. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കത്തെഴുതാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിലാസം പ്രിന്റ് ചെയ്ത പോസ്റ്റ്കാര്‍ഡാണ് ആക്ഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ പുതിയ 'ആയുധം'. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കലാകക്ഷിയിലെ ജലജ സമരപ്പന്തലില്‍ വരച്ച ചിത്രവും പോസ്റ്റ്കാര്‍ഡില്‍ പ്രിന്റ് ചെയ്തിട്ടുണ്ട്.
കാര്‍ഡില്‍ 'ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യുക' എന്നെഴുതി സമരപ്പന്തലിന് സമീപത്ത് തയാറാക്കിയ ബോക്സില്‍ ഇടണം. ആക്ഷന്‍ കൗണ്‍സില്‍ ഇത് മുഖ്യമന്ത്രിക്ക് അയച്ചുകൊടുക്കും. ഇതിലൂടെ സമരത്തിന്റെ വ്യാപ്തി മുഖ്യമന്ത്രിയുടെ മുന്നില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍.
കാര്‍ഡ് തയാറായ ആദ്യദിനം തന്നെ വമ്പിച്ച സ്വീകരണമാണ് ജനങ്ങളില്‍ നിന്നുണ്ടായത്. നിരവധിപേര്‍ കാര്‍ഡെഴുതി പെട്ടിയിലിട്ടു. ഇത് വന്‍ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകര്‍ പറയുന്നു. ഏഴുരൂപയാണ് കാര്‍ഡിന്റെ യഥാര്‍ഥ വിലയെങ്കിലും 20 രൂപയ്ക്കാണ് സമരപ്പന്തലില്‍ ഇത് ലഭിക്കുക. ബാക്കി തുക സമരപരിപാടികള്‍ക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ വാഹനങ്ങളില്‍ പതിക്കാനുള്ള പോസ്റ്ററുകളും ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."