HOME
DETAILS
MAL
പമ്പയുടെ പുനര്‍നിര്‍മാണത്തിന് സഹായം നല്‍കുന്നത് സര്‍ക്കാര്‍: ദേവസ്വംമന്ത്രി
backup
September 16 2018 | 18:09 PM
കൊല്ലം: പമ്പയുടെ പുനര്‍നിര്‍മാണത്തിനുള്ള എല്ലാ സഹായവും നല്‍കുന്നത് സര്‍ക്കാരാണെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്. ചടയമംഗലം ജടായു എര്‍ത്ത് സെന്ററില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വംബോര്‍ഡിന്റെ വരുമാനം ക്ഷേത്രങ്ങളുടെ വികസന കാര്യങ്ങള്‍ക്ക് മാത്രമാണ് തികയുന്നത്. മറ്റു സഹായങ്ങളെല്ലാം സര്‍ക്കാരാണ് നല്‍കുന്നത്. ശബരിമല തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നുണ്ട്. ഭാവിയിലെ വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ടുള്ള പാലമാണ് പമ്പയില്‍ നിര്‍മിക്കുന്നത്. ടൂറിസം രംഗത്ത് കേരളം അതിജീവനത്തിന്റെ പാതയിലാണ്. സംസ്ഥാനത്തെ 90 ശതമാനം ടൂറിസ്റ്റ് കേന്ദ്രങ്ങളും സുരക്ഷിതമാണ്. പ്രകൃതിക്ക് അനുയോജ്യമായ രീതിയിലായിരിക്കണം ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ നിര്‍മിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."