61 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം
നാഷനല്‍ സേവിങ്‌സ് സര്‍വിസില്‍ അസിസ്റ്റന്റ് ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സില്‍ റിസര്‍ച്ച് ഓഫിസര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ഇന്‍ പീഡിയാട്രിക് കാര്‍ഡിയോളജി, ചലച്ചിത്ര വികസന കോര്‍പറേഷനില്‍ മെയിന്റനന്‍സ് എന്‍ജിനീയര്‍ (ഇലക്ട്രോണിക്‌സ്), സഹകരണ എപ്പെക്‌സ് സൊസൈറ്റികളില്‍ ജൂനിയര്‍ ക്ലാര്‍ക്ക്, ആരോഗ്യ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ട്രീറ്റ്‌മെന്റ് ഓര്‍ഗനൈസര്‍, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് -2, പൊലീസ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ ഫിംഗര്‍ പ്രിന്റ് സെര്‍ചര്‍, സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ജൂനിയര്‍ മാനേജര്‍, ലൈവ്‌സ്റ്റോക് ഡവലപ്‌മെന്റ് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡില്‍ പ്യൂണ്‍, കെടിഡിസിയില്‍ സ്റ്റെനോഗ്രഫര്‍, മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ജൂനിയര്‍ റിസപ്ഷനിസ്റ്റ്, മുനിസിപ്പല്‍ കോമണ്‍ സര്‍വിസില്‍ ഡ്രൈവര്‍ ഗ്രേഡ് - (എച്ച്.ഡി.വി), മലബാര്‍ സിമന്റ്‌സില്‍ അസിസ്റ്റന്റ് ടെസ്റ്റര്‍ കം ഗേജര്‍, ട്രാക്കോ കേബിള്‍ കമ്പനിയില്‍ ഫാര്‍മസിസ്റ്റ് കം ഡ്രസര്‍ ഗ്രേഡ് -3, ഡ്രൈവര്‍ കം വെഹിക്കിള്‍ ക്ലീനര്‍ ഗ്രേഡ് -3 തുടങ്ങി 61 തസ്തികയില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റ്: www.keralapsc.gov.in
26 തസ്തികയില്‍ ജനറല്‍ റിക്രൂട്‌മെന്റാണ്. ലൈവ്‌സ്റ്റോക് ഡവലപ്‌മെന്റ് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ഹൗസ്‌ഫെഡില്‍ ജൂനിയര്‍ ക്ലര്‍ക്ക് എന്നീ 2 തസ്തികയില്‍ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പാണ്.
ലീഗല്‍ മെട്രോളജിയില്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ പട്ടിക ജാതി, പട്ടികവര്‍ഗക്കാര്‍ക്കുള്ള സ്‌പെഷല്‍ റിക്രൂട്‌മെന്റ്, വിദ്യാഭ്യാസ വകുപ്പില്‍ 102 ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്), ആരോഗ്യ വകുപ്പില്‍ റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ് -2, എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ തുടങ്ങി 32 തസ്തികയില്‍ സംവരണ സമുദായങ്ങള്‍ക്കുള്ള എന്‍.സി.എ നിയമനമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബര്‍ രണ്ട് രാത്രി 12 വരെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."