രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ജെ.ഡി.യുവില്‍
പട്‌ന: രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി രംഗത്തിറങ്ങിയ അദ്ദേഹം ഇത്തവണ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നേതൃത്വം നല്‍കുന്ന ജെ.ഡി.യുവിനൊപ്പം ചേരുകയായിരുന്നു.
പ്രശാന്ത് കിഷോര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നുവെന്ന് ഇന്നലെ നിതീഷ് പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ ബിഹാറില്‍നിന്ന് താന്‍ പുതിയൊരു യാത്ര തുടങ്ങുകയാണെന്ന് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തു.
അതിനിടയില്‍ പ്രശാന്ത് കിഷോറിന്റെ സാന്നിധ്യം പുതിയ ഊര്‍ജമാണ് ജെ.ഡി.യുവിന് നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ സഖ്യകക്ഷിയായ ബി.ജെ.പിയോട് കൂടുതല്‍ സീറ്റുചോദിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. ബക്‌സര്‍ പാര്‍ലമെന്ററി സീറ്റില്‍ നിന്ന് പ്രശാന്ത് കിഷോറിനെ മത്സരിപ്പിക്കാനും ജെ.ഡി.യു തീരുമാനിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ അശ്വിനി കുമാര്‍ ഛൗബെയാണ് ഇപ്പോള്‍ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. ഇന്നലെ ബിഹാറില്‍ നടന്ന ജെ.ഡി.യു എക്‌സിക്യൂട്ടിവ് യോഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ടും ചര്‍ച്ച നടത്തി.
2012ല്‍ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിക്കുവേണ്ടി രാഷ്ട്രീയ തന്ത്രജ്ഞതയും തെരഞ്ഞെടുപ്പ് തന്ത്രജ്ഞതയും ഒരുക്കിയാണ് പ്രശാന്ത് കിഷോര്‍ രാഷ്ട്രീയ കിങ് മേക്കറായത്. തുടര്‍ന്ന് ബി.ജെ.പിക്കുവേണ്ടി 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും രംഗത്തിറങ്ങി. ഇതോടെ രാഷ്ട്രീ രംഗത്ത് പ്രശസ്തനായ അദ്ദേഹം 2015ല്‍ ബിഹാറിലെ മഹാസഖ്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച് ചരിത്രം സൃഷ്ടിച്ചു. തുടര്‍ന്ന് 2016ല്‍ കോണ്‍ഗ്രസിനുവേണ്ടിയും രംഗത്തിറങ്ങിയിരുന്നു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്യാപ്റ്റന്‍ അമരിന്ദര്‍ സിങിനെ വിജയിപ്പിച്ച് മുഖ്യമന്ത്രിയാക്കിയതിനു പിന്നിലും പ്രശാന്ത് കിഷോര്‍ ആയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുകയും തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തതോടെ അദ്ദേഹവുമായുള്ള ബന്ധം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. ആന്ധ്രയില്‍ ജഗ്‌മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനുവേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."