HOME
DETAILS

ആവേശം വാനോളം; നെഹ്‌റു ട്രോഫിക്കായി ആലപ്പുഴഒരുങ്ങുന്നു

  
backup
July 26 2016 | 00:07 AM

nehru-trophy-ready-to-go-alappy

 ആലപ്പുഴ: ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ജില്ല ഒരുങ്ങുന്നു.വള്ളംകളിയുടെപബ്ലിസിറ്റി കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇന്ന്  രാവിലെ 11 ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ജില്ലാ കലക്ടര്‍ ആര്‍. ഗിരിജ നിര്‍വഹിക്കും. വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍, പബ്‌ളിസിറ്റി കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.
 പന്തലിന്റെ കാല്‍നട്ടുകര്‍മം ജൂലൈ 27ന് രാവിലെ 9.30ന് ആലപ്പുഴ പുന്നമട ഫിനിഷിങ് പോയിന്റില്‍ നടക്കും. നെഹ്‌റുട്രോഫി ബോട്ട് റേസ് ചെയര്‍മാനും ജില്ലാ കളക്ടറുമായ ആര്‍. ഗിരിജ കാല്‍നട്ടുകര്‍മം നിര്‍വഹിക്കും. നെഹ്‌റു ട്രോഫി ജലമേളയ്ക്ക് ഇന്നലെ ഏഴു വള്ളങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ മൊത്തം രജിസ്റ്റര്‍ ചെയ്ത വള്ളങ്ങളുടെ എണ്ണം 26 ആയിട്ടുണ്ട്. ഇന്നലെ രണ്ട് വെപ്പ് എ ഗ്രേഡ് വള്ളവും ഒരു ബി ഗ്രേഡ് വള്ളവും ഒന്നു വീതം തെക്കനോടി(വനിത), ഓടി, ഇരുട്ടുകുത്തി എ ഗ്രേഡ്, ചുരുളന്‍ വള്ളവും രജിസ്റ്റര്‍ ചെയ്തു.
  രജിസ്‌ട്രേഷന്‍ ജൂലൈ 27ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. വള്ളം ഉടമയുടെ സമ്മതപത്രം, ക്ലബിന്റെ ലെറ്റര്‍ഹെഡിലുള്ള അറിയിപ്പ്, സത്യവാങ്മൂലം, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവ സഹിതം ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം.
   ക്യാപ്റ്റന്‍സ് ക്ലിനിക്ക് ജൂലൈ 28ന് രാവിലെ 11ന് ആലപ്പുഴ മുല്ലയ്ക്കല്‍ ഗണപതി ക്ഷേത്രത്തിന് സമീപമുളള പുളിമൂട്ടില്‍ ട്രേഡ് സെന്ററില്‍ നടത്തും. ജലോല്‍സവത്തോടനുബന്ധിച്ചുളള നിബന്ധനകളും നിര്‍ദേശങ്ങളും എല്ലാ ടീമുകളെയും പരിചയപ്പെടുത്തും. ജലോത്സവത്തിന് രജിസ്റ്റര്‍ ചെയ്ത ചുണ്ടന്‍ വളളങ്ങളുടെയും കളി വളളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിങ് ക്യാപ്റ്റന്‍മാരും നിര്‍ബന്ധമായും ക്യാപ്റ്റന്‍സ് ക്ലീനിക്കചന്റ പങ്കെടുക്കണമെന്ന് എന്‍.ടി.ബി.ആര്‍. ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മിറ്റി കണ്‍വീനറായ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ നിര്‍ദേശം നല്‍കി.
  അതേ സമയം ഓഗസ്റ്റ് ഒന്നു മുതല്‍ 13 വരെ ആലപ്പുഴ പുന്നമട കായലിലെ നെഹ്‌റുട്രോഫി സ്റ്റാര്‍ട്ടിങ് പോയിന്റ് മുതല്‍ ഫിനിഷിങ് പോയിന്റ് വരെയുളള ഭാഗത്ത് ഹൗസ് ബോട്ടുകള്‍ പാര്‍ക്ക് ചെയ്യരുതെന്ന്  അധികൃതര്‍ അറിയിച്ചു. ട്രാക്ക് ആഴം കൂട്ടല്‍, പന്തല്‍, പവലിയന്‍ നിര്‍മാണം, വള്ളങ്ങളുടെ പരിശീലനം എന്നിവ നടക്കുന്നതിനാല്‍ ഹൗസ് ബോട്ടുകള്‍ മാറ്റി പാര്‍ക്ക് ചെയ്യണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago