മത്സ്യോത്സവവും മത്സ്യ അദാലത്തും
കൊല്ലം: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലുള്ള മത്സ്യോത്സവവും മത്സ്യ അദാലത്തും 27 മുതല്‍ 29 വരെ കൊല്ലം പീരങ്കി മൈതാനിയില്‍ നടക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളും മത്സ്യമേഖലയിലെ സ്ഥാപനങ്ങളും ഒരുക്കുന്ന വൈവിധ്യമാര്‍ന്ന പ്രദര്‍ശനമാണ് മത്സ്യോത്സവത്തിന്റെ പ്രധാന ആകര്‍ഷണം.
മത്സ്യവിഭവങ്ങളുടെ വിപുല ശേഖരമുള്‍പ്പെടുന്ന ഫുഡ് കോര്‍ട്ട്, തീരമൈത്രി, മത്സ്യ കര്‍ഷക, മത്സ്യത്തൊഴിലാളി സംഗമങ്ങള്‍, മത്സ്യകൃഷി സെമിനാര്‍, മത്സ്യത്തൊഴിലാളി സെമിനാര്‍ തുടങ്ങിയവയും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
രാവിലെ ഒന്‍പതു മുതല്‍ രാത്രി ഒന്‍പതുവരെയുള്ള പ്രദര്‍ശനത്തില്‍ പ്രവേശനം സൗജന്യമാണ്. മത്സ്യമേഖലയുമായി ബന്ധപ്പെട്ട സിനിമകളുടെയും വിഡിയോകളുടെയും പ്രദര്‍ശനവും വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങളും മത്സ്യത്തൊഴിലാളികളുടെ നാട്ടറിവുകളുടെയും കടലറിവുകളുടെയും പങ്കുവയ്ക്കലും മത്സ്യോത്സവത്തിന്റെ ഭാഗമായുണ്ടാകും. മത്സ്യത്തൊഴിലാളികളുടെ പരാതികള്‍ സ്വീകരിച്ച് അന്നേ ദിവസംതന്നെ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ലക്ഷ്യമിട്ടാണ് മത്സ്യ അദാലത്ത് സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."