മോശം പെരുമാറ്റം: ബിഹാറില്‍ ഡോക്ടറെ നഴ്സുമാര്‍ തല്ലിച്ചതച്ചു
പട്ന: ട്രെയ്നി നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ച ഡോക്ടറെ നഴ്സുമാര്‍ തല്ലിച്ചതച്ചു. ബിഹാറിലെ കാത്തിഹാറിലാണ് സംഭവം. ഡോക്ടറെ നഴ്സുമാര്‍ വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.
കാത്തിഹാറിലെ ജില്ലാ ആശുപത്രിയിലെ ഡോ. ജാവേദിനുനേരെയാണ് മാരോ മാരോ(അടിക്കൂ, അടിക്കൂ) എന്ന് പറഞ്ഞ് നഴ്സുമാര്‍ ആക്രമണം അഴിച്ചുവിട്ടത്.
ആശുപത്രിയില്‍ നിയമിതയായ ട്രെയ്നി നഴ്സിനെ ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും കൃത്യമായ നടപടിയെടുക്കാന്‍ ആരോഗ്യവകുപ്പ് തയാറായില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നഴ്സുമാര്‍ സംഘം ചേര്‍ന്ന് ഡോക്ടര്‍ക്കുനേരെ ആക്രമണം നടത്തിയത്.
ഡോക്ടറെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ മറ്റുചില ഡോക്ടര്‍മാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. രംഗം കൂടുതല്‍ വഷളാകുന്നുവെന്ന് കണ്ടതോടെ ഡോക്ടര്‍ ഓടിരക്ഷപ്പെട്ടു. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാമെന്ന് നഴ്സുമാര്‍ക്ക് അധികൃതര്‍ ഉറപ്പ് നല്കിയ ശേഷമാണ് നഴ്സുമാര്‍ ശാന്തരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."