ഗംഗയാര്‍ തോടിന്റെ ഒഴുക്ക് പുനസ്ഥാപിക്കാന്‍ നടപടി തുടങ്ങി
വിഴിഞ്ഞം: തീരദേശവാസികളുടെ ആശ്രയമായ ഗംഗയാര്‍ തോടിന്റെ ഒഴുക്ക് പുനസ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങി. ഗംഗയാര്‍ തോട് കടലുമായി ചേരുന്നിടത്ത് തുറമുഖ നിര്‍മാണത്തിന്റ ഭാഗമായി കടല്‍കുഴിച്ചെടുത്ത മണല്‍ നിക്ഷേപിച്ചിരുന്നതാണ് ഒഴുക്ക് തടസപ്പെടാന്‍ കാരണമായത്. ഗ്രാബ് ട്രെഡ്ജര്‍ ഉപയോഗിച്ച് ഈ ഭാഗത്തെ മണല്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനം ഇന്നലെ മുതല്‍ ആരംഭിച്ചു.രണ്ട് ദിവസത്തിനുളളില്‍ ഒഴുക്ക് പുനസ്ഥാപിക്കാനാകുമെന്ന് അധികൃതര്‍ അറിയിച്ചു.
കടല്‍ വേലിയേറ്റ സമയത്തും, മണ്‍സൂണിലും വീണ്ടും ഈ ഭാഗത്ത് മണല്‍ അടിയും.അതിനാല്‍ ഈ ട്രെഡ്ജര്‍ തുറമുഖ നിര്‍മാണം തീരുന്നതുവരെ ഇവിടെ തന്നെ നിലനിര്‍ത്താനാണ് തീരുമാനമെന്നും അദാനി ഫൗണ്ടേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.
തുറമുഖ ജെട്ടിയോട് ചേര്‍ന്ന് ഗംഗയാര്‍ തോട് ചേരുന്ന ഭാഗത്തായി ഒരു ഫിഷിങ് ഹാര്‍ബര്‍ കൂടി നിര്‍മാണം നടത്തേണ്ടതുണ്ടെന്നും അതു പൂര്‍ത്തിയകുമ്പോഴേക്കും ഗംഗയാര്‍ തോട് പൂര്‍വ്വ സ്ഥതിയിലാകുമെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ മഴപെയ്തതോടെ തോട് കരകവിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിരുന്നു. മലിന ജലം വീടുകളിലേക്കും സമീപത്തെ കടകളിലേക്കും കയറി. വീടുകളുടെ മുറികള്‍ക്കുളളില്‍ പോലും മലിന ജലം ഒഴുകുന്ന അവസ്ഥയായിരുന്നു. ട്രഡ്ജിങ് നടപടികള്‍ പ്രദേശവാസികള്‍ക്ക് ആശ്വാസമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."