യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെന്നിത്തല ജയിലില്‍ സന്ദര്‍ശിച്ചു
കൊല്ലം: രജിസ്‌ട്രേഷന്‍ നടപടികളിലെ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് നടത്തിയ രജിസ്ട്രര്‍ ഓഫിസ് മാര്‍ച്ചിനെ തുടര്‍ന്ന് അറസ്റ്റിലായി ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു.
ഭീകര മര്‍ദനമുറകള്‍ അഴിച്ചുവിട്ട് പതിനൊന്ന് യുവാക്കളെ അഴിക്കുള്ളിലാക്കിയ പിണറായിയുടെ പൊലിസ് രാജ് അനുവദിക്കില്ലെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പ്രവര്‍ത്തകരെ നിരുപാധികം വിട്ടയക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ബിന്ദു കൃഷ്ണ, എംഎം നസീര്‍, ജി രതികുമാര്‍, സി.ആര്‍ മഹേഷ്, അഡ്വ. പി ജര്‍മ്മിയാസ്, സൂരജ് രവി, എന്‍ ഉണ്ണികൃഷ്ണന്‍, സഞ്ജീവ് കുമാര്‍, സഹജന്‍, കൃഷ്ണവേണി ശര്‍മ്മ, തങ്കച്ചി പ്രഭാകരന്‍, സൈമണ്‍ അലക്‌സ്, ഡി ഗീതാകൃഷ്ണന്‍, ബിനോയ് ഷാനൂര്‍, രാജീവ് പാലത്തറ, ഒ ബി രാജേഷ്, എംഎസ് സിദ്ദീഖ്, എഡി രമേശ്, രഞ്ജിത്ത് കലുങ്കുമുഖം, ഷാന്‍ വടക്കേവിള, അഫ്‌സല്‍ ബാദുഷ, വിഷ്ണു വിജയന്‍, പ്രദീപ് മാത്യൂ, അനീഷ് പടപ്പക്കര, ഷെഫീക്ക് കിളികൊല്ലൂര്‍ തുടങ്ങയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."