നിപാ: യുവാവിന്റെ നിലയില്‍ കൂടുതല്‍ പുരോഗതി
കാക്കനാട്: നിപാ ബാധിച്ച യുവാവിന്റെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുല്ല അറിയിച്ചു. അഞ്ച് രോഗികളാണ് ചൊവ്വാഴ്ച വരെ മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ഡിസ്ചാര്‍ജ് ആകുകയും ചെയ്തു. പുതുതായി ഇന്നലെ രണ്ടുപേരെ കൂടി പ്രവേശിപ്പിച്ചതോടെ നിലവില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ആറ് രോഗികളാണ് ഉള്ളതെന്നും ഇവരുടെ സാംപിള്‍ പരിശോധന നടന്നുവരികയാണെന്നും കലക്ടര്‍ വ്യക്തമാക്കി.
എറണാകുളം മെഡിക്കല്‍ കോളജില്‍ ഇന്നലെ പരിശോധിച്ച 10 സാംപിളുകളുടെയും ഫലം നെഗറ്റീവാണ്. നിപാ രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ ഒരാളെക്കൂടി ഇന്നലെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ സമ്പര്‍ക്ക ലിസ്റ്റിലുള്ളവരുടെ എണ്ണം 330 ആയി. നിരീക്ഷണ കാലാവധി പൂര്‍ത്തീകരിക്കുന്നതിനാല്‍ ഇവരില്‍ 33 പേരെ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെ നിരീക്ഷണപ്പട്ടികയില്‍ നിന്നൊഴിവാക്കും.
മെയ് മാസം എറണാകുളം ജില്ലയില്‍ സംഭവിച്ച 1,798 മരണങ്ങളില്‍ 1,689 എണ്ണത്തിന്റെ രേഖകളുടെ പരിശോധന പൂര്‍ത്തിയായി.സംശയാസ്പദമായ ഒരു മരണവും കണ്ടെത്തിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."