HOME
DETAILS
MAL
വെബ്സൈറ്റ് ഹാക്ക് ചെയ്താല്‍ കടുത്തശിക്ഷ
backup
September 16 2018 | 18:09 PM
ജിദ്ദ: സഊദിയില്‍ വെബ്സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നവര്‍ക്കു കടുത്തശിക്ഷ. നിയമലംഘകര്‍ക്ക് ഒരുവര്‍ഷം തടവും അഞ്ചുലക്ഷം റിയാല്‍ (96 ലക്ഷത്തോളം രൂപ) പിഴയുമാണു സൈബര്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. നിയമം ലംഘിച്ചു വെബ്സൈറ്റിലും കംപ്യൂട്ടര്‍ സിസ്റ്റത്തിലും പ്രവേശിക്കുക, ഉള്ളടക്കത്തിലും രൂപകല്പനയിലും ഭേദഗതി വരുത്തുക, വിവരങ്ങള്‍ നശിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്ക്കെതിരേയാണു നടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."