റോഡില്‍വീണ തൊപ്പി എടുക്കുന്നതിനിടെ ബസിടിച്ചു; സ്കൂട്ടര്‍ യാത്രക്കാരനായ ഭിന്നശേഷിക്കാരന് ദാരുണാന്ത്യം
കുന്ദമംഗലം: മുച്ചക്ര സ്കൂട്ടറില്‍ യാത്ര ചെയ്യവെ റോഡില്‍വീണ തൊപ്പി വണ്ടി നിര്‍ത്തി എടുക്കുന്നതിനിടെ ഭിന്നശേഷിക്കാരന് ബസിടിച്ച് മരിച്ചു. ചാത്തമംഗലം ചെനമ്പം കുഴിയില്‍ ബീരാന് കോയ ഹാജി (62) ആണ് മരിച്ചത്. കുന്ദമംഗലം ആനപ്പാറ പള്ളിക്കു മുന്‍ വശത്ത്വച്ചായിരുന്നു അപകടം. സ്കൂട്ടറില്‍ പോകുന്നതിനിടെ ധരിച്ചിരുന്ന തൊപ്പി റോഡില്‍ വീണതിനെത്തുടര്‍ന്ന് വാഹനം നിര്‍ത്തി ഇത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാത്തമംഗലം വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറിയും, ചാത്തമംഗലം യൂനിറ്റ് എസ്.വൈ.എസ് പ്രസിഡന്റും, ഇര്‍ശാദുസ്വിബിയാന്‍ സെക്കന്‍ഡറി മദ്റസ മുന്‍ സെക്രട്ടറിയും ആയിരുന്നു. ഭാര്യ: ഫാത്തിമാബി. സഹോദരങ്ങള്‍: മുഹമ്മദ് കോയ കൊമ്മേരി, സുലൈമാന്‍, നബീസ പെരുമണ്ണ, ആയിശ കാട്ടില്‍ പീടിക, മൈമൂന മേത്തേടത്ത് താഴം. ഖബറടക്കം ഇന്ന് ഉച്ചക്ക് ചാത്തമംഗലം മഹല്ല് ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."