HOME
DETAILS
MAL
ധാക്കയിലെ ഫ്രഞ്ച് എംബസിയിലേക്ക് കൂറ്റന്‍ റാലി
backup
November 03 2020 | 00:11 AM
ധാക്ക: പ്രവാചകനിന്ദാ കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശിലെ ഫ്രഞ്ച് എംബസിയിലേക്ക് കൂറ്റന്‍ റാലി. പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂര്‍ പ്രസിദ്ധീകരിച്ചതിനെ അഭിപ്രായ സ്വതന്ത്ര്യത്തിന്റെ പരിധിയല്‍പ്പെടുത്തി മാക്രോണ്‍ ന്യായീകരിച്ചതില്‍ പ്രതിഷേധിച്ച് അര ലക്ഷത്തിലധികം പേരാണ് ധാക്കയിലെ ഫ്രഞ്ച് എംബസിക്കു മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്. സമീപകാലത്ത് ധാക്ക കണ്ട ഏറ്റവും വലിയ പ്രതിഷേധമായിരുന്നു ഇന്നലെ നടന്നത്.
പ്രവാചക കാര്‍ട്ടൂണ്‍ പ്രസിദ്ധീകരത്തെത്തുടര്‍ന്ന് അധ്യാപകന്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കാര്‍ട്ടൂണിനെ ന്യായീകരിച്ച മാക്രോണിന്റെ നടപടിക്കെതിരേ മുസ്‌ലിം രാഷ്ട്രങ്ങളില്‍ ശക്തമായ പ്രതിഷേധം അരങ്ങേറുകയും ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
ധാക്കയിലെ പള്ളിക്കു സമീത്തുനിന്നു തുടങ്ങിയ മാര്‍ച്ച് ഫ്രഞ്ച് എംബസിക്കടുത്ത് പൊലിസ് തടഞ്ഞു. പ്രതിഷേധക്കാര്‍ മാക്രോണിന്റെ കോലം കത്തിക്കുകയും ചെയ്തു. ഫ്രഞ്ച് പ്രസിഡന്റിന്റെ നടപടിയെ പാര്‍ലമെന്റില്‍ അപലപിക്കാന്‍ പ്രധാനമന്ത്രി ശൈഖ് ഹസീന തയാറാവണമെന്നും സമര നേതാക്കള്‍ ആവശ്യപ്പെട്ടു. മാക്രോണ്‍ ലോകമുസ്‌ലിംകളോട് മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."