എത്യോപ്യ-എരിത്രിയ സമാധാന ഉച്ചകോടിക്ക് ജിദ്ദയില്‍ തുടക്കം
റിയാദ്: രണ്ടുദശകം നീണ്ട രൂക്ഷമായ അതിര്‍ത്തി തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച ആഫ്രിക്കന്‍ രാജ്യങ്ങളായ എത്യോപ്യയും എരിത്രിയയും തമ്മിലുള്ള സമാധാന ഉച്ചകോടിക്ക് ജിദ്ദയില്‍ തുടക്കമായി. സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള കൂടുതല്‍ ആലോചനകള്‍ക്കായാണ് ജിദ്ദയില്‍ സമാധാന ഉച്ചകോടി വിളിച്ചുചേര്‍ത്തത്.
സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ്, യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്, ആഫ്രിക്കന്‍ യൂനിയന്‍ ഹൈക്കമ്മിഷണര്‍ മൂസ ഫഖി മുഹമ്മദ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവരുടെ സാന്നിധ്യത്തില്‍ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനുള്ള കരാറില്‍ ഇരുരാഷ്ട്രങ്ങളുടെയും തലവന്മാര്‍ ഒപ്പുവയ്ക്കും.
ജിദ്ദ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ്, എരിത്രിയന്‍ പ്രസിഡന്റ് ഇസയാസ് അഫ്‌വര്‍ക്കി എന്നിവരെ മക്കാ ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഫൈസല്‍ രാജകുമാരന്‍, ഡെപ്യൂട്ടി ഗവര്‍ണര്‍ അബ്ദുല്ലാഹ് ബിന്‍ ബന്ദര്‍ രാജകുമാരന്‍, സഊദിയിലെ എത്യോപ്യ അംബാസഡര്‍ അബ്ദുല്ലാഹ് അല്‍ അര്‍ജാനി തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."