HOME
DETAILS

ഏഴ് വര്‍ഷത്തിന് ശേഷം സിറിയയില്‍ പ്രാദേശിക വോട്ടെടുപ്പ്

  
backup
September 16 2018 | 18:09 PM

%e0%b4%8f%e0%b4%b4%e0%b5%8d-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%b8%e0%b4%bf%e0%b4%b1

 

ദമസ്‌കസ്: ഏഴ് വര്‍ഷത്തിന് ശേഷം സിറിയയില്‍ സമ്മതിദാന അവകാശം വിനിയോഗിച്ച് സര്‍ക്കാര്‍ നിയന്ത്രിത പ്രദേശങ്ങളിലെ ജനങ്ങള്‍. 2011ല്‍ രാജ്യത്ത് നടന്ന ആഭ്യന്തര യുദ്ധത്തിന് ശേഷം ആദ്യമായാണ് സിറിയിയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക ഭരണത്തിലെ 18,478 സീറ്റുകളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 40,000 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
ദമസ്‌കസിലും തീരപ്രദേശങ്ങളായ തര്‍ത്തസ്, ലഡകിയ എന്നിവിടങ്ങളിലും വോട്ട് ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ സിറിയന്‍ ടെലിവിഷന്‍ ഇന്നലെ പുറത്തുവിട്ടു. വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന ദേര്‍ അസ് സോറിലും ഇന്നലെ വോട്ടെടുപ്പ് നടന്നു. ഐ.എസുമായി നടന്ന ശക്തമായ പോരാട്ടത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഈ പ്രദേശം സര്‍ക്കാര്‍ പിടിച്ചെടുത്തത്.
വിമതര്‍, കുര്‍ദിഷ് എന്നിവരുടെ നിയന്ത്രണത്തിന് കീഴിലുള്ള പ്രദേശങ്ങളില്‍ ഇന്നലെ വോട്ടെടുപ്പ് നടന്നിട്ടില്ല. നിലവില്‍ സര്‍ക്കാരിന്റെയും വിമതരുടെയും ഇടയില്‍ പോരാട്ടം നടക്കുന്ന ഇദ്‌ലിബിലും വോട്ടെടുപ്പില്ല. പാര്‍ലമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിലുണ്ടായിരുന്നതിനെക്കാള്‍ തിരക്ക് ഇന്നലെയുണ്ടായെന്നും വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഭൂരിപക്ഷവും ഭരണകക്ഷിയായ ബഅത് പാര്‍ട്ടിയുടേതാണ്. അതിനാല്‍ വോട്ട് ബഹിഷ്‌കരിച്ചവരുമുണ്ട്. എന്തിന് വേണ്ടിയാണ് വോട്ട് ചെയ്യുന്നതെന്നും ഇതിലൂടെ എന്തെങ്കിലും മാറ്റങ്ങള്‍ രാജ്യത്തുണ്ടാവുമോയെന്നും വോട്ടെടുപ്പ് ബഹിഷ്‌കരിച്ച മസ്സ ജില്ലക്കാരനായ ഹമാന്‍ മാധ്യമങ്ങളോട് ചോദിച്ചു.
ഒരു പാര്‍ട്ടി മാത്രമാണ് ജയിക്കുകയുള്ളൂവെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വോട്ടെടുപ്പ് നടത്തി സിറിയ വീണ്ടെടുക്കാനുള്ള പാതയിലാണെന്ന് അറിയിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരുത്തുന്നു.
കഴിഞ്ഞ പ്രാദേശിക തെരഞ്ഞടുപ്പിലുള്ളതിനെക്കാള്‍ സീറ്റുകളില്‍ വര്‍ധനവുണ്ടായി. 17,000 സീറ്റുകള്‍ മാത്രമായിരുന്നു 2011 ഡിസംബറില്‍ ഉണ്ടായിരുന്നത്. ആഭ്യന്തര യുദ്ധത്തിനിടയില്‍ സിറിയയില്‍ ഇതുവരെ അഞ്ച് ലക്ഷം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. കൂടാതെ 1.10 കോടി പേരെ മാറ്റിത്താമസിപ്പിച്ചു. 2016ല്‍ സിറിയയില്‍ പാര്‍ലമെന്റിലേക്ക് വോട്ടെടുപ്പ് നടന്നിരുന്നു. 2014ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബഷാറുല്‍ അസദ് 88.7 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്റെ അവകാശം നിഷേധിച്ചു; ഭരണഘടനയുടെ മാതൃക ഉയര്‍ത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് രാഹുല്‍ മടങ്ങി

National
  •  7 days ago
No Image

മുണ്ടക്കൈ ദുരന്തം: അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി കേന്ദ്രം

Kerala
  •  7 days ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യയ്ക്ക് പത്തനംതിട്ട കലക്ടറേറ്റിലേക്ക് സ്ഥലംമാറ്റം

Kerala
  •  7 days ago
No Image

സാങ്കേതിക പ്രശ്‌നം: പ്രോബ-3 വിക്ഷേപണം മാറ്റി

Kerala
  •  7 days ago
No Image

'ഫലസ്തീനിലെ ഇസ്‌റാഈല്‍ അധിനിവേശം അവസാനിപ്പിക്കണം' യു.എന്‍ പ്രമേയം; അനുകൂലിച്ച് വോട്ട് ചെയ്ത് ഇന്ത്യ 

International
  •  7 days ago
No Image

'ഉള്ളംകാലില്‍ നുള്ളും, ജനനേന്ദ്രിയത്തില്‍ മുറിവാക്കും, മാനസികമായി പീഡിപ്പിക്കും...'ശിശുക്ഷേമ സമിതിയിലെ പിഞ്ചുമക്കളോട് കാണിക്കുന്നത് ഭയാനകമായ ക്രൂരത

Kerala
  •  7 days ago
No Image

കെ.ഡി.എം.എഫ് റിയാദ് ലീഡേഴ്‌സ് കോണ്‍ക്ലേവ്

Saudi-arabia
  •  7 days ago
No Image

ഒടുവില്‍ തീരുമാനമായി; ഫഡ്‌നാവിസ് തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രി

National
  •  7 days ago
No Image

യു.ആര്‍. പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും സത്യപ്രതിജ്ഞ ചെയ്തു

Kerala
  •  7 days ago
No Image

മെഡിക്കല്‍ ലീവ് റഗുലര്‍ ലീവായോ ക്യാഷ് ആയോ മാറ്റുന്നത് കുവൈത്ത് അവസാനിപ്പിക്കുന്നു

Kuwait
  •  7 days ago