HOME
DETAILS
MAL
ഡിഫ്തീരിയയെന്ന് സംശയം; എടപ്പാളില്‍ ആറുവയസുകാരന് മരിച്ചു
backup
June 12 2019 | 18:06 PM
എടപ്പാള്‍: ഡിഫ്തീരിയ രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ആറുവയസുകാരന് മരിച്ചു. ഈ മാസം ഒന്‍പതിന് പനിയും തൊണ്ടവേദനയുമായി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എടപ്പാള്‍ സ്വദേശിയായ ആറുവയസുകാരനെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് ദിവസത്തിനകം ലഭിക്കുന്ന പരിശോധനാഫലം അടിസ്ഥാനമാക്കി മാത്രമെ മരണകാരണം ഡിഫ്തീരിയ ആണോ എന്ന് സ്ഥിരീകരിക്കാനാകൂയെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."