HOME
DETAILS
MAL
പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗ് ചെയ്തതായി പരാതി
backup
June 12 2019 | 18:06 PM
പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗ് ചെയ്തതായി പരാതി. മര്‍ദനത്തില്‍ ചെവിക്ക് ഗുരുതരമായി പരുക്കേറ്റ പേരാമ്പ്ര കൂനേരി കുന്നുമ്മല്‍ കുട്ട്യാലിയുടെ മകന് ആസിഫ് അലി (16) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കേള്‍വിക്ക് 20 ശതമാനം തകരാര്‍ സംഭവിച്ചിട്ടുണ്ട്. സീനിയര്‍ വിദ്യാര്‍ഥികള്‍ നല്കിയ ഫോട്ടോ സമൂഹ മാധ്യമങ്ങളിലിടാന് കൂട്ടാക്കാത്തതിനെ തുടര്‍ന്ന് എട്ടോളം വരുന്ന സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചെന്നാണ് പേരാമ്പ്ര പൊലിസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് സ്കൂളിനു സമീപമുള്ള ബസ് സ്റ്റോപ്പില്‍ വച്ചാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."