HOME
DETAILS

വേണം ലോകത്തിന് സമാധാനം

  
backup
September 16 2018 | 19:09 PM

%e0%b4%b5%e0%b5%87%e0%b4%a3%e0%b4%82-%e0%b4%b2%e0%b5%8b%e0%b4%95%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%82

മനസുകളിലാണ് യുദ്ധം ആരംഭിക്കുന്നത്. അതിനാല്‍ സമാധാന പ്രതിരോധങ്ങള്‍ കെട്ടിയുയര്‍ത്തേണ്ടണ്ടണ്ടത് മനുഷ്യമനസുകളിലാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്‌കാരിക സംഘടനയായ യുനെസ്‌കോ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്നത്. മനുഷ്യന്റെ മനസ് നന്നായാല്‍ ലോകം സമാധാനഭരിതമായി. ലോക സമാധാനവും ശാന്തിയും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. ലോക മഹായുദ്ധങ്ങള്‍ വരുത്തിവച്ച നാശനഷ്ടങ്ങളുടെ കണക്കുകള്‍ കുറച്ചല്ല. ഇതില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് സമാധാനത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും അക്രമരഹിതമായ നല്ല നാളെയെ കെട്ടിപ്പടുക്കാനുമാണ് 1981 ല്‍ ഐക്യരാഷ്ട്ര സഭ സെപ്റ്റംബര്‍ 21 ലോക സമാധാനദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്. 

1945ല്‍ അവസാനിച്ച രണ്ടണ്ടാം ലോക മഹായുദ്ധത്തില്‍72 ദശലക്ഷം മനുഷ്യരാണ് മരിച്ചത് (ഇതില്‍ 24 ദശലക്ഷം സൈനികരായിരുന്നു).70ലേറെ രാജ്യങ്ങള്‍ പങ്കുകൊണ്ടണ്ട ഈ യുദ്ധം വിതച്ച കെടുതികളില്‍ നിന്ന് ഇനിയും ലോകം മുക്തമായിട്ടില്ലെന്നതാണ് സത്യം.

സമാധാന സന്ദേശം

ലോകത്ത് സമാധാനത്തിന്റെ സന്ദേശം ആദ്യമായി ഉയര്‍ന്നുവരുന്നത് ഇന്ത്യയില്‍ നിന്നാണെന്ന് ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നുണ്ടണ്ട്. യുദ്ധം കുലധര്‍മമായി കരുതിയിരുന്ന രാജവംശത്തില്‍ ജനിച്ചവരായിരുന്നു ഹിംസയെ തള്ളിപ്പറഞ്ഞ ബുദ്ധനും മഹാവീരനും. അവര്‍ ജീവിച്ച കാലത്തു നടന്ന തുടര്‍ച്ചയായ യുദ്ധങ്ങളില്‍ നിന്നായിരിക്കും പിന്നീട് സമാധാനത്തിന്റെ സന്ദേശങ്ങള്‍ ഉയര്‍ത്തിക്കാട്ടിയത്. പില്‍ക്കാലത്ത് പടക്കളത്തിലെ കാഴ്ചകള്‍ യുദ്ധം പാടെ ഉപേക്ഷിക്കാന്‍ അശോക ചക്രവര്‍ത്തിയെ പ്രേരിപ്പിച്ചു. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജി അഹിംസയുടെ സന്ദേശം പുതുക്കി. ഇരകളിലേറെയും കുട്ടികള്‍ കെടുതികളുടെ നഷ്ടക്കണക്കുകള്‍ മാത്രമാണ് എല്ലാ രാഷ്ട്രങ്ങള്‍ക്കും പറയാനുള്ളത്.
രണ്ടണ്ടാംലോക മഹായുദ്ധത്തിനു ശേഷവും കെടുതികളുടെ വ്യാപനം അറിഞ്ഞിട്ടും അധികാരത്തിന്റെ അഹങ്കാര ദണ്ഡുപയോഗിച്ച് ഇതര രാഷ്ട്രങ്ങള്‍ എത്തിപ്പിടിക്കാന്‍ ശ്രമിച്ചു. ആണവായുധങ്ങളുടെ നിര്‍മാണവും ലോകത്തെ മറ്റൊരു ദിശയിലേക്കെത്തിച്ചു. എന്നാല്‍ ദുരന്തങ്ങളില്‍ ഇരയായവരിലേറെയും കുട്ടികളായിരുന്നു. ഈ സാഹചര്യത്തിലാണ് സമാധാനത്തിന്റെ പുതുപ്രഭാതങ്ങള്‍ക്കു വേണ്ടണ്ടി ഒരുദിനം ആചരിക്കാന്‍ യു.എന്‍ സമിതി തീരുമാനിച്ചത്. 1981ല്‍ യു.എന്നില്‍ അംഗമായിരുന്ന 193 രാജ്യങ്ങളും അംഗീകരിച്ച പ്രമേയമായിരുന്നു സമാധാനത്തിനുവേണ്ടണ്ടി ഒരു ദിനം വേണമെന്നത്. 2001ല്‍ 282ല്‍ 55 വോട്ടിന് ജനറല്‍ അസംബ്ലിയില്‍ സെപ്റ്റംബര്‍ 21ന് എല്ലാ വര്‍ഷവും സമാധാന ദിനം ആചരിക്കാന്‍ തീരുമാനിച്ചു. സെപ്റ്റംബറിലെ മൂന്നാമത്തെ ചൊവ്വാഴ്ചയായിരുന്നു1981 മുതല്‍ ലോകശാന്തി ദിനമായി ആചരിച്ചിരുന്നത്. 2001ലാണ് സെപ്റ്റംബര്‍ 21 ലോകശാന്തിദിനമായി പ്രഖ്യാപിച്ചത്.

ലോക സമാധാന സൂചിക

രാഷ്ട്രങ്ങളുടെയും ദേശങ്ങളുടേയും സമാധാനത്തിന്റെ ആപേക്ഷികസ്ഥിതി അളക്കുവാനുള്ള ശ്രമമാണ് ലോക സമാധാന സൂചിക. ഇക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂനിറ്റ് ശേഖരിച്ച് ക്രോഡീകരിച്ച വിവരങ്ങള്‍ സമാധാനസ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ധരും ചിന്തകരും ചേര്‍ന്ന ഒരു അന്താരാഷ്ട്രസമിതിയുമായി ചേര്‍ന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്‌സ് ആന്‍ഡ് പീസ് ഉണ്ടണ്ടാക്കിയ പട്ടികയാണിത്. ആദ്യമായി പട്ടിക പുറത്തിറങ്ങുന്നത് 2007 മെയിലാണ്. ലോകരാജ്യങ്ങളെ സമാധാനത്തിന്റെ അടിസ്ഥാനത്തില്‍ പട്ടികയുണ്ടണ്ടാക്കാനുള്ള ആദ്യത്തെ പഠനമാണിത്.
നിലവില്‍ 163 രാജ്യങ്ങളാണ് ഈ പട്ടികയിലുള്ളത്. ഐലന്റാണ് ഒന്നാംസ്ഥാനത്ത്. 136ാംസ്ഥാനത്ത് ഇന്ത്യയും അവസാനമായി സിറിയയുമാണ്. ഈ സൂചിക ഓരോ വര്‍ഷവും ലണ്ടണ്ടന്‍, വാഷിങ്ടണ്‍ ഡി.സി, ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ, ബ്രസല്‍സ് എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളിലാണ് പുറത്തിറക്കുന്നത്. രാജ്യത്തിനകത്തെ അക്രമങ്ങളും കുറ്റകൃത്യങ്ങളും ബാഹ്യബന്ധങ്ങളും യുദ്ധങ്ങളും യുദ്ധ ചെലവുകളും ജയിലിലുള്ള ആളുകളുടെ എണ്ണം, മുതലായ 23 സൂചകങ്ങള്‍ കണക്കിലെടുത്താണ് ഈ പട്ടിക തയാറാക്കുന്നത്.

സമാധാനദിനം

മെയ് 29നാണ് ഐക്യരാഷ്ട്രസംഘടനകളുടെ അന്താരാഷ്ട്ര സമാധാനദിനാചരണം നടക്കുന്നത്. 2002 ഡിസംബര്‍ 11നാണ് ഈ ദിനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പ്രധാനമായും സമാധാനഭംഗം സംഭവിക്കുന്ന രാജ്യങ്ങളില്‍ ഇടപെടുക, ഇത്തരം രാജ്യങ്ങളില്‍ സൈന്യത്തെ വിന്യസിക്കുക, പ്രാദേശികമായ സമാധാനപ്രവര്‍ത്തകരെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് സമാധാനപാലകരുടെ ചുമതല.1948 മുതല്‍ 20017 വരെയായി 3500 യു.എന്‍ സമാധാനപലകരാണ് സേവനത്തിനിടെ മൃതിയടഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 minutes ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 minutes ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  31 minutes ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  38 minutes ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  an hour ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  2 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  2 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  3 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago