ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
കണ്ണൂര്‍: 2019ലെ സംസ്ഥാന ക്ഷേത്രകലാ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ക്ഷേത്ര കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് പത്മശ്രീ ശങ്കരന്‍കുട്ടി മാരാര്‍ അര്‍ഹനായി.
25001രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ക്ഷേത്രകലാ പ്രോത്സാഹനത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് ക്ഷേത്ര കലാ ഫെലോഷിപ്പ് സ്വാമി കൃഷ്ണാനന്ദ ഭാരതിക്ക് നല്‍കും. 15001 രൂപയും മൊമന്റോയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. ടി.വി രാജേഷ് എം.എല്‍.എയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
ക്ഷേത്ര കലാ അവാര്‍ഡിന് അര്‍ഹരായവരുടെ വിവരം അവാര്‍ഡ് നേടിയ വിഭാഗം, ജേതാവ്, സ്ഥലം എന്നീ ക്രമത്തില്‍. ദാരുശില്‍പ്പം കെ.വി പവിത്രന്‍, പരിയാരം, കണ്ണൂര്‍. ലോഹ ശില്‍പം കെ.പി വിനോദ്, പടോളി, കണ്ണൂര്‍. ശിലാശില്‍പം രാജേഷ് ടി. ആചാരി, ഉദുമ, കാസര്‍കോട്. ചെങ്കല്‍ശില്‍പം എം.വി രാജന്‍, മടിക്കൈ, കാസര്‍കോട്. യക്ഷഗാനം രാമമൂല്യ ദാസനടുക്ക, മങ്കല്‍പ്പാടി, കാസര്‍കോട്. മോഹിനിയാട്ടം ഡോ. കലാമണ്ഡലം ലത ഇടവലത്ത്, പിലാത്തറ, കണ്ണൂര്‍. ചുമര്‍ചിത്രം പ്രിന്‍സ് തോന്നയ്ക്കല്‍, തിരുവനന്തപുരം. തിടമ്പു നൃത്തം ടി. ലക്ഷ്മികാന്ത അഗ്ഗിത്തായ, തച്ചാങ്കോട്, കാസര്‍കോട്. കളമെഴുത്ത് ഗോപകുമാര്‍ പി, അമ്പലപ്പുഴ, ആലപ്പുഴ.
കഥകളി വേഷം ടി.ടി കൃഷ്ണന്‍, പയ്യന്നൂര്‍, കണ്ണൂര്‍. തുള്ളല്‍ കുട്ടമത്ത് ജനാര്‍ദ്ദനന്‍, ചെറുവത്തൂര്‍, കാസര്‍കോട്. ക്ഷേത്രവാദ്യം പി.കെ കുഞ്ഞിരാമ മാരാര്‍ (ചെറുതാഴം കുഞ്ഞിരാമ മാരാര്‍). സോപാന സംഗീതം പയ്യന്നൂര്‍ കൃഷ്ണമണി മാരാര്‍, നാറാത്ത്, കണ്ണൂര്‍. ചാക്യാര്‍കൂത്ത് കെ.ടി അനില്‍ കുമാര്‍, എളവൂര്‍, എറണാകുളം. കൂടിയാട്ടം സി.കെ വാസന്തി, ലക്കിടി, പാലക്കാട്. പാഠകം വി. അച്യുതാനന്ദന്‍, കേരള കലാമണ്ഡലം, പാലക്കാട്. നങ്ങ്യാര്‍കൂത്ത് എ. പ്രസന്നകുമാരി, ചെറുതുരുത്തി, പാലക്കാട്. ശാസ്ത്രീയ സംഗീതം ഡോ. ഉണ്ണികൃഷ്ണന്‍ പയ്യാവൂര്‍, കണ്ണൂര്‍. അക്ഷരശ്ലോകം വി.എം ഉണ്ണികൃഷ്ണന്‍ നമ്പീശന്‍, ചാലക്കോട് പയ്യന്നൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."