കോടിയേരിയുടേത് കേരളജനതയോടുള്ള വെല്ലുവിളി: ചെന്നിത്തല
കൊല്ലം: വയലില്‍ പണി തന്നാല്‍ വരമ്പത്തു കൂലി കിട്ടുമെന്നും അതുകൊണ്ടു സി.പി.എമ്മിനോട് കളിക്കേണ്ടെന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മുന്നറിയിപ്പ് കേരളജനതയോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി സ്വീകരിക്കുന്ന നിലപാടുകള്‍ ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിടുന്നതാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നത്തില.
വിലക്കയറ്റം, ഭൂമിരജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധന എന്നിവയില്‍ പ്രതിഷേധിച്ച് ഡി.സി.സി നേതൃത്വത്തില്‍ കലക്‌ട്രേറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധമാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് പൊലിസ് പൂര്‍ണമായും നിഷ്‌ക്രിയമാണ്. ഇത്തരം സാഹചര്യം സംസ്ഥാനത്ത് ആദ്യമാണ്. ഭരണത്തിലേറി രണ്ടുമാസത്തിനുള്ളില്‍ 49 കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ഒന്നും തെളിയിക്കാനോ പ്രതികളെ കണ്ടുപിടിച്ചു നിയമത്തിന്റെ മുമ്പിലെത്തിക്കാനോ പൊലിസിന് സാധിച്ചിട്ടില്ല. കൊച്ചിയിലും തിരുവനന്തപുരത്തും മാധ്യമപ്രവര്‍ത്തകരും പൊലീസും സംഘര്‍ഷം ഉണ്ടായപ്പോഴും പൊലിസ് കൈയ്യുംകെട്ടി നോക്കിനിന്നുവെന്നുമാത്രമല്ല വിഷയം അങ്ങേയറ്റം വഷളാക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഇടതുസര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന ജനവിരുദ്ധ നയങ്ങള്‍ തുറന്നുകാട്ടി കോണ്‍ഗ്രസ് സന്ധിയില്ലാ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി അധ്യക്ഷനായി. ഭാരതീപുരം ശശി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജി. പ്രതാപവര്‍മ്മ തമ്പാന്‍,ബിന്ദു കൃഷ്ണ, ജി രതികുമാര്‍ എം.എം നസീര്‍, കെ.സി രാജന്‍, എന്‍. അഴകേശന്‍, വി.സത്യശീലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."