HOME
DETAILS

വലവിരിച്ചത് തീവ്രവാദികള്‍ക്ക്; വന്നുവീണത് നിയമം ലംഘിച്ച മീന്‍പിടിത്തക്കാര്‍ പിടിയിലായത് അഞ്ച് ബോട്ടുകള്‍

  
backup
June 12 2019 | 18:06 PM

%e0%b4%b5%e0%b4%b2%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%a4%e0%b5%8d-%e0%b4%a4%e0%b5%80%e0%b4%b5%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%be%e0%b4%a6%e0%b4%bf%e0%b4%95%e0%b4%b3

 


കൊച്ചി: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് തീവ്രവാദികള്‍ക്കായി ആധികൃതര്‍ കടലില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ പിടിയിലായത് നിയമലംഘകരായ മീന്‍പിടിത്തക്കാര്‍. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ ചര്‍ച്ചുകളിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഐ.എസ് തീവ്രവാദികള്‍ കേരളത്തെയോ ആന്‍ഡമാനേയോ ലക്ഷ്യംവയ്ക്കാനിടയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.
അവര്‍ എത്താനിടയുള്ളത് കടല്‍ മാര്‍ഗമാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിന്റെ തീരക്കടലില്‍ ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. തീവ്രവാദികള്‍ക്ക് വിരിച്ച വലയില്‍ പക്ഷേ, വന്നുവീണത് ട്രോളിങ് നിരോധനം ലംഘിച്ചു മീന്‍പിടിത്തം തുടര്‍ന്ന തമിഴ്‌നാട് ബോട്ടുകളും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള അഞ്ച് മത്സ്യബന്ധന ബോട്ടുകളാണ് പിടിയിലായത്. ഇന്‍ഫന്‍ ദാസ്, ലൂര്‍ദ് മാത, യഹോവ നിസ്സി, ലൂര്‍ദ് മാത എന്നീ ബോട്ടുകള്‍ ചൊവ്വാഴ്ചയും ഇന്നലെ മിരിയല്‍ എന്ന ബോട്ടുമാണ് ഫിഷറീസ് അസി.ഡയരക്ടര്‍ ജോയ്‌സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടിയത്.


ഇതുവഴി സര്‍ക്കാരിന് ഇതുവരെ 15 ലക്ഷത്തിലധികം രൂപയുടെ ലാഭവും ഉണ്ടായി. കഴിഞ്ഞ ഒന്‍പതാം തിയതി മുതല്‍ 52 ദിവസത്തേക്ക് കേരളത്തില്‍ ട്രോളിങ് നിരോധനമാണ്. ഈ കാലയളവില്‍ കേരളത്തിന്റെ തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകള്‍ പിടിച്ചെടുക്കുകയും വന്‍ തുക പിഴ ചുമത്തുകയും ചെയ്യുമെന്ന് മാത്രമല്ല, ബോട്ടിലുള്ള മീന്‍ പിടിച്ചെടുത്ത് ലേലം ചെയ്ത് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടണമെന്നുമാണ് നിയമം. മുന്‍കാലങ്ങളില്‍ ട്രോളിങ് നിരോധന കാലത്ത് തീരക്കടലില്‍ കാര്യമായ നിരീക്ഷണമുണ്ടാകാറില്ല. എന്നാല്‍, ഇക്കുറി ഐ.എസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തീരക്കടലില്‍ ശക്തമായ നിരീക്ഷണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമം ലംഘിച്ചതായി കണ്ടെത്തിയ ബോട്ടുകള്‍ വൈപ്പിനിലെ ഫിഷറീസ് ഹാര്‍ബറിലെത്തിച്ച് നടപടി സ്വീകരിക്കുകയായിരുന്നു. അഞ്ച് ബോട്ടുകളിലും ഉണ്ടായിരുന്ന മീന്‍ ലേലം ചെയ്തതുവഴി സര്‍ക്കാര്‍ ഖജനാവിലെത്തിയത് മൂന്നുലക്ഷത്തോളം രൂപ. ഇതുകൂടാതെ, ട്രോളിങ് നിയമലംഘനം നടത്തിയ കുറ്റത്തിന് കേരളാ മറൈന്‍ ഫിഷറീസ് റഗുലേഷന്‍ ആക്ടിലെ 4, 5 വകുപ്പുകളനുസരിച്ച് ഓരോ ബോട്ടിനും രണ്ടര ലക്ഷംരൂപ പിഴയും ചുമത്തി. ഈയിനത്തില്‍ 12.5 ലക്ഷം രൂപയാണ് സര്‍ക്കാരിന് ലഭിക്കുക. ട്രോളിങ്ങ് നിരോധന കാലയളവില്‍ ഒരുകാരണവശാലും മത്സ്യബന്ധനം നടത്തരുതെന്ന് താക്കീതും നല്‍കി.
തങ്ങള്‍ കേരളത്തിന്റെ തീരക്കടലിലല്ല മത്സ്യബന്ധനം നടത്തിയതെന്നും സാങ്കേതിക തകരാറ് കാരണം കേരളാ തീരത്തിന് അടുത്തേക്ക് എത്തിയതാണെന്നാണ് ബോട്ടിലെ ജീവനക്കാര്‍ വാദിച്ചത്.


എന്നാല്‍, അഞ്ച് ബോട്ടിനും ഒരേസമയം സാങ്കേതിക തകരാര്‍ ബാധിച്ചുവെന്ന വിചിത്രവാദം അധികൃതര്‍ തള്ളിക്കളഞ്ഞു. ഇതരസംസ്ഥാന രജിസ്‌ട്രേഷനുള്ള ബോട്ടുകളാണ് ഇപ്പോള്‍ ആഴക്കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നത്. പിടിവീഴുമെന്ന് കണ്ടാല്‍ അവര്‍ കേരള തീരത്തുനിന്ന് രക്ഷപ്പെടുകയാണ് പതിവ്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുര്‍ഖ നിരോധിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡും; നിരോധനം; നടപടി ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി,  2025 മുതല്‍ നിരോധനം നടപ്പാക്കും 

International
  •  a month ago
No Image

പി.പി ദിവ്യ പൊലിസ് സ്റ്റേഷനില്‍ ഹാജരായി; മിണ്ടാതെ മടക്കം

Kerala
  •  a month ago
No Image

ഒരുലക്ഷം കണ്ടെയ്‌നർ; ട്രയൽ റണ്ണിൽ നാഴികക്കല്ലായി വിഴിഞ്ഞം

Kerala
  •  a month ago
No Image

ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് മരണം

Kerala
  •  a month ago
No Image

'കുഞ്ഞുങ്ങളുടെ കൊലയാളി, വംശഹത്യക്കാരന്‍' അമേരിക്കയില്‍ ഇസ്‌റാഈല്‍ പ്രസിഡന്റ് തങ്ങിയ ഹോട്ടലിന് മുന്നില്‍ വന്‍ പ്രതിഷേധം

International
  •  a month ago
No Image

'കര്‍ഷകനാണ്.. കളപറിക്കാന്‍ ഇറങ്ങിയതാ...'; പരസ്യവിമര്‍ശനം തുടര്‍ന്ന് എന്‍ പ്രശാന്ത്

Kerala
  •  a month ago
No Image

കായികമേളയ്ക്ക് ഇന്ന് പരിസമാപ്തി; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

Kerala
  •  a month ago
No Image

പറന്നുയര്‍ന്ന് സീപ്ലെയിന്‍; ഇടുക്കിയിലേക്കുള്ള പരീക്ഷണ പറക്കല്‍ വിജയകരം, മാട്ടുപ്പെട്ടി ഡാമില്‍ ലാന്‍ഡിങ്

Kerala
  •  a month ago
No Image

വില കുതിക്കുന്നു : ഇനി അടുക്കള സമരം

Kerala
  •  a month ago
No Image

മാലിന്യമുക്ത കേരളത്തിനായി കുട്ടികളുടെ ഹരിതസഭ; ശിശുദിനത്തിൽ പഞ്ചായത്ത് തലത്തിൽ  ചേരും

Kerala
  •  a month ago