സ്‌നേഹമാണ് ലോകത്തിന്റെ ശക്തി: കൈതപ്രം
കോഴിക്കോട്: സ്‌നേഹത്തിലൂടെയാണ് ലോകത്തെ കീഴടക്കേണ്ടതെന്നും സ്‌നേഹവും കാരുണ്യവുമാണ് ലോകത്തിന്റെ ശക്തിയെന്നും കൈതപ്രം ദാമോദരന്‍ നമ്പൂതിരി. റഹ്മാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച 'തിരുനബി സ്‌നേഹം' റബീഅ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക ജീവിതത്തിലെ കാരുണ്യം ഉള്‍ക്കൊണ്ട് സഹജീവികള്‍ക്ക് സ്‌നേഹം പകരണം. സ്‌നേഹവും കാരുണ്യവും നമ്മുടെ ഉള്ളിലുണ്ട്. അവ നാം ഉണര്‍ത്തിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ റബീഅ് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു. മനുഷ്യ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നേര്‍ക്കാഴ്ചയാണ് തിരുനബി ജീവിതം മുന്നോട്ട് വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. റഹമാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജഹാന്‍ റഹ്മാനി കമ്പളക്കാട് അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മിദ്‌ലാജ് റഹ്മാനി മാട്ടൂല്‍, ഫരീദ് റഹ്മാനി കാളികാവ്, മുസ്തഫ റഹ്മാനി വാവൂര്‍, ഉമര്‍ റഹ്മാനി പുല്ലൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."