സച്ചിന്‍ ബ്ലാസ്റ്റേഴ്‌സിന്റെ പടിയിറങ്ങി
തിരുവനന്തപുരം: ഐ.എസ്.എല്‍ അഞ്ചാം പതിപ്പിന് പന്തുരുളാന്‍ 11 ദിവസം മാത്രം ശേഷിക്കേ, ആരാധകരെ ഞെട്ടിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടിയിറങ്ങി. ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ ആര്‍ത്തിരമ്പിയെത്തുന്ന മഞ്ഞപ്പടയെ നയിക്കാന്‍ സച്ചിന്‍ ഉണ്ടാവില്ല.
കേരള ബ്ലാസ്റ്റേഴ്‌സിലെ തന്റെ ഓഹരികള്‍ കൈമാറിയെന്ന് സച്ചിന്‍ തന്നെ സ്ഥിരീകരിച്ചു. കേരള ബ്ലാസ്‌റ്റേഴ്‌സ് തന്റെ ജീവിതത്തിലെ അവിഭാജ്യഘടകമായിരുന്നു. തന്റെ ഹൃദയം എപ്പോഴും കേരള ബ്ലാസ്‌റ്റേഴ്‌സിന് ഒപ്പമുണ്ടാകുമെന്നും സച്ചിന്‍ വ്യക്തമാക്കി.
ഓഹരികള്‍ കൈമാറിയെങ്കിലും മഞ്ഞപ്പടയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് സച്ചിന്‍ പറഞ്ഞു. കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം ഇപ്പോള്‍ മികച്ച നിലയിലാണ്. ആരാധകരുടെ പിന്തുണയോടെ ടീമിന് മികച്ച വിജയങ്ങള്‍ നേടി ഇനിയും മുന്നേറാനുണ്ട്. കേരള ബ്ലാസ്‌റ്റേഴ്‌സിനെ കുറിച്ച് എനിക്കേറെ അഭിമാനമുണ്ട്. എന്റെ ഹൃദയത്തില്‍ ടീമിനെപ്പോഴും സ്ഥാനമുണ്ടായിരിക്കും. ടീമിന്റെ ലക്ഷക്കണക്കിന് ആരാധകരുടെ എല്ലാ വികാരങ്ങളിലൂടെയും ഞാനും കടന്നു പോയിരുന്നു. ബ്ലാസ്റ്റഴ്‌സുമായുള്ള കൂട്ടുകെട്ട് കളിയോടുള്ള അഭിനിവേശം വീണ്ടും ജ്വലിപ്പിക്കാന്‍ സഹായിച്ചു. സച്ചിന്‍ പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷം ടീമിനെ സംബന്ധിച്ച് കൂടുതല്‍ നിര്‍ണായകമാണ്. ടീമുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന് പിന്‍വാങ്ങുന്നതെന്നും സച്ചിന്‍ വിശദീകരണ കുറിപ്പില്‍ അറിയിച്ചു. രണ്ട് വട്ടം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായ കിരീടം ഇക്കുറിയെങ്കിലും മഞ്ഞപ്പട സ്വന്തമാക്കണമെന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍. സച്ചിന്റെ പടിയിറക്കം ആരാധകര്‍ക്ക് നിരാശ നല്‍കുന്നതാണ്. തന്റെ കൈവശമുള്ള 20 ശതമാനം ഓഹരികള്‍ കൈമാറിയാണ് സച്ചിന്‍ പടിയിറങ്ങുന്നത്. സച്ചിന്‍നല്‍കിയ പിന്തുണയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് നന്ദി അറിയിച്ചു.
സച്ചിന്‍ എല്ലാകാലത്തും ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയില്‍ അംഗമായിരിക്കും. സച്ചിന്‍ ഒഴിയുന്ന 20 ശതമാനം ഓഹരികള്‍ മറ്റ് ഓഹരി ഉടമകള്‍ ഏറ്റെടുക്കുമെന്നും മറ്റുവാര്‍ത്തകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അറിയിച്ചു.
2014 ല്‍ ഐ.എസ.്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ടായിരുന്നു. അന്ന് പ്രസാദ് വി. പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്. 2015 ല്‍ പോട്ട്‌ലുരിയുടെ പി.വി.പി വെന്‍ച്വേഴ്‌സ് ബ്ലാസ്റ്റേഴ്‌സിന്റെ ഓഹരികള്‍ വിറ്റു.
തെലുങ്ക് സൂപ്പര്‍താരങ്ങളായ നാഗാര്‍ജുന, ചിരഞ്ജീവി, അല്ലു അര്‍ജുന്‍, വ്യവസായി നിമ്മഗഡ പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് അന്ന് ഓഹരികള്‍ വാങ്ങിയത്. ഇതിന് ശേഷം സച്ചിന് ബ്ലാസ്റ്റേഴ്‌സിന്റെ 40 ശതമാനം ഓഹരികളാണ് ഉണ്ടായിരുന്നത്. പിന്നീട് ദക്ഷിണേന്ത്യന്‍ സംഘം 80 ശതമാനം ഓഹരികളും സ്വന്തമാക്കി. 29ന് കൊല്‍ക്കത്തയില്‍ എ.ടി.കെയ്ക്ക് എതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."