കോട്ടയം ടെക്സ്റ്റയില്‍ റഫറണ്ടം: എ.ഐ.ടി.യു.സിക്ക് വിജയം
കോട്ടയം: വേദഗിരിയില്‍ പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റയില്‍ കോര്‍പറേഷന്റെ അധീനതയിലുള്ള പൊതുമേഖസാ സ്ഥാപനമായ കോട്ടയം ടെക്സ്റ്റയില്‍സില്‍ നടന്ന ഹിതപരിശോധനയില്‍ അട്ടിമറി വിജയത്തിലൂടെ എ.ഐ.ടി.യു.സി അംഗീകാരം നേടിയെടുത്തു. ഒരു വര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച എ.ഐ.ടി.യു.സി യൂനിയനെതിരെ സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, കെ.ടി.യു.സി യൂനിയനുകള്‍ ചേര്‍ന്ന് എതിര്‍ക്കുകയും കമ്പനിയില്‍ പ്രവേശിപ്പിക്കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് എ.ഐ .ടി .യു .സി ലേബര്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി ഹിതപരിശോധന നടത്തുവാന്‍ ഉത്തരവുണ്ടായത്.
ഇന്നലെ നടന്ന ഹിതപരിശോധനയില്‍ എ.ഐ.ടി.യു.സി ഇരുപത്തിയഞ്ചു ശതമാനം വോട്ടോടെ രണ്ടാം സ്ഥാനം നേടുകയായിരുന്നു. സ്ത്രീ തൊഴിലാളികള്‍ മാത്രം അംഗങ്ങളായുള്ള യൂണിയനാണ് എ.ഐ.ടി.യു.സി എന്ന അപൂര്‍വ പ്രത്യേകതയും ഉണ്ട്. സ്ത്രീകള്‍ നേരിടുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍ ഹിതപരിശോധനയില്‍ പ്രധാന വിഷയമായിരുന്നു.
ഫാക്ടറി പടിക്കല്‍നിന്ന് തൊഴിലാളികള്‍ ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിനു ശേഷം നടന്ന പൊതുയോഗത്തില്‍ അഡ്വ. വി മോഹന്‍ദാസ് അധ്യക്ഷനായിരുന്നു. ടി എം സദന്‍ സ്വാഗതമാശംസിച്ചു. കെ.ഐ കുഞ്ഞച്ചന്‍, അഡ്വ. ബിനു ബോസ്, അബ്ദുള്‍ കരീം, ടി.വി തങ്കച്ചന്‍, പി.കെ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗയാനിധി കൃതജ്ഞത അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."