ആ ഐഫോണുകള്‍ ഇവരുടെ കൈയില്‍
കൊച്ചി: സര്‍ക്കാരിന്റെ ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട കമ്മിഷന് ഇടപാടില്‍ യൂനിടാക് ഉടമ സന്തോഷ് ഈപ്പന് സ്വപ്ന സുരേഷിന് കൈമാറിയ മൊബൈല്‍ ഫോണുകള്‍ ആര്‍ക്കൊക്കെ ലഭിച്ചുവെന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു ലഭിച്ചു.
പരസ്യ കമ്പനി ഉടമ പ്രവീണ്‍, എയര്‍ അറേബ്യ മാനേജര്‍ പത്മനാഭ ശര്‍മ, എം.ശിവശങ്കര്‍, കോണ്‍സുല്‍ ജനറല്‍ എന്നിവരാണ് ഫോണ്‍ കൈപ്പറ്റിയത്.
അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫിസര്‍ രാജീവന്, കൊല്ലം സ്വദേശി ജിത്തു എന്നിവരാണ് ബാക്കി രïു ഐഫോണുകള്‍ ഉപയോഗിക്കുന്നത്. ഒരെണ്ണം സന്തോഷ് ഈപ്പന് തന്നെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും ഇ.ഡി പറയുന്നു.
മൊബൈല്‍ ഫോണ്‍ കമ്പനികളാണ് എന്‍ഫോഴ്സ്മെന്റിന് വിവരങ്ങള്‍ കൈമാറിയത്.
സന്തോഷ് ഈപ്പന് ആകെ വാങ്ങിയത് ഏഴ് മൊബൈല്‍ ഫോണുകളാണ്.
കോണ്‍സുല്‍ ജനറലിന് ആദ്യം വാങ്ങിയ ഫോണ്‍ തിരിച്ചു വാങ്ങി പകരം പുതിയത് വാങ്ങി നല്‍കുകയായിരുന്നു.
കോണ്‍സുല്‍ ജനറല്‍ മടക്കി നല്കിയ ഫോണാണ് സന്തോഷ് ഈപ്പന് ഉപയോഗിക്കുന്നതെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കïെത്തി. 1.19 ലക്ഷം രൂപയാണ് ഈ ഫോണിന്റെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."