HOME
DETAILS

ബിഹാറില്‍ ബി.ജെ.പിക്ക് ആശ്വാസം; സീറ്റ് പങ്കിടലില്‍ തീരുമാനമായെന്ന് ജെ.ഡി.യു

  
backup
September 16 2018 | 19:09 PM

%e0%b4%ac%e0%b4%bf%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%86%e0%b4%b6

 

പട്‌ന: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ബിഹാറിലെ എന്‍.ഡി.എയില്‍ ഉരുണ്ടുകൂടിയ പ്രതിസന്ധിക്ക് പരിഹാരമായതായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.
സംസ്ഥാനത്തെ 40 ലോക്‌സഭാ സീറ്റുകളില്‍ 20 എണ്ണത്തിലും ബി.ജെ.പി മത്സരിക്കുമെന്നും ശേഷിക്കുന്ന 20 സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കാനുമായിരുന്നു തീരുമാനം. ഇത് ജെ.ഡി.യു അടക്കമുള്ള പാര്‍ട്ടികളെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍ മാന്യമായ രീതിയിലുള്ള സീറ്റ് പങ്കുവയ്ക്കലാണ് ബി.ജെ.പിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് നീതീഷ് പറഞ്ഞു.
എത്ര സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്ന കാര്യം അടുത്തുതന്നെ പുറത്തുവിടുമെന്ന് അദ്ദേഹം അറിയിച്ചു. 20 സീറ്റുകള്‍ ബി.ജെ.പിയെടുക്കുകയും ശേഷിക്കുന്ന 20 സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കാനുമായിരുന്നു തീരുമാനം. ഇതില്‍ 12 സീറ്റുകള്‍ ജെ.ഡി.യുവിനും ആറ് സീറ്റുകള്‍ രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്കും രണ്ട് സീറ്റുകള്‍ ഉപേന്ദ്ര കുശ്‌വാഹയുടെ രാഷ്ട്രീയ ലോക്‌സമതാ പാര്‍ട്ടിക്കും നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍ ഈ തീരുമാനം അനുയോജ്യമല്ലെന്നും അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും ജെ.ഡി.യു പറഞ്ഞിരുന്നു.
അതേസമയം അവര്‍ സ്വീകരിച്ച സീറ്റ് പങ്കുവയ്ക്കല്‍ ഫോര്‍മുല അംഗീകരിക്കാനാകില്ലെന്ന് അവര്‍ക്കു തന്നെ വ്യക്തമായിരുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ജെ.ഡി.യുവും ബി.ജെ.പിയും 17 സീറ്റുകള്‍ വീതം പങ്കുവയ്ക്കുമ്പോള്‍ നിലവില്‍ പാസ്വാന്റെ പാര്‍ട്ടിക്ക് ലഭിച്ചിരുന്ന ആറ് സീറ്റുകള്‍ അവര്‍ക്കു തന്നെ നല്‍കണമെന്നായിരുന്നു ജെ.ഡി.യു മുന്നോട്ടുവച്ചിരുന്നത്.
2014ലെ തെരഞ്ഞെടുപ്പില്‍ 31 സീറ്റുകളില്‍ വിജയിച്ച എന്‍.ഡി.എയില്‍ ബി.ജെ.പിക്ക് തനിച്ച് 22 സീറ്റുകള്‍ ലഭിച്ചിരുന്നു. 17 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ചുപോയ ജെ.ഡി.യുവിന് രണ്ട് സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്.
ഇത്തവണ ഓഗസ്റ്റ് 12ന് മുന്‍പ് സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകണമെന്ന് ജെ.ഡി.യു അന്ത്യശാസനം പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് അമിത്ഷായുമായി നടത്തിയ ചര്‍ച്ചയിലാണ് അനുകൂലമായ സാഹചര്യമുണ്ടായതെന്ന് ജെ.ഡി.യു നേതാവ് കെ.സി ത്യാഗി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  3 months ago
No Image

പിറന്ന മണ്ണില്‍ അവസാനമായി അര്‍ജുന്‍; അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങള്‍

Kerala
  •  3 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  3 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  3 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  3 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  3 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  3 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  3 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  3 months ago